ബിസ്മ മറൂഫിന്റെ മകള്‍ ഫാത്തിമയുടെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച് സച്ചിന്‍

പാക് വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബിസ്മ മറൂഫിന്റെ മകള്‍ ഫാത്തിമയെ ഇന്ത്യന്‍ താരങ്ങള്‍ കൊഞ്ചിക്കുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായ വീഡിയോയും ചിത്രവും കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ഏകദിന ലോകകപ്പിലെ മത്സരത്തില്‍ പാകിസ്ഥാന്‍ ഇന്ത്യയോട് 107 റണ്‍സിന് പരാജയപ്പെട്ടിരുന്നു.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ വാക്കുകള്‍ ഇങ്ങനെ… ”എത്ര സുന്ദരമായ നിമിഷം! ക്രിക്കറ്റ് കളത്തില്‍ ബൗണ്ടറികളുണ്ട്. പക്ഷേ, കളത്തിനു പുറത്ത് എല്ലാ അതിരുകളെയും അതു ഭേദിക്കുന്നു. സ്പോര്‍ട്സ് എല്ലാവരെയും ഒന്നിപ്പിക്കുന്നു.” ഹര്‍മന്‍പ്രീത് കൗറാണ് വൈറലായ സെല്‍ഫി എടുക്കുന്നത്. സ്മൃതി മന്ഥാന അടക്കമുള്ള താരങ്ങളും സെല്‍ഫിയിലുണ്ട്. ആദ്യ പ്രസവം കഴിഞ്ഞ് ആറു മാസത്തിനുള്ളില്‍ ലോകകപ്പ് പോലൊരു വലിയ വേദിയിലാണ് ബിസ്മ പാക്കിസ്ഥാനെ നയിക്കാനെത്തിയത്. അവരുടെ വാക്കുകള്‍… ”ടീമിനൊപ്പം ഒരു കുഞ്ഞിന്റെ സാന്നിധ്യമുള്ളത് ടീമംഗങ്ങള്‍ക്ക് നല്‍കുന്ന ഊര്‍ജം ചെറുതല്ല. എല്ലാവരെയും ശാന്തരാക്കാന്‍ കുഞ്ഞിന്റെ സാന്നിധ്യം ഉപകരിക്കും. ഒരു കുഞ്ഞ് അടുത്തുണ്ടെങ്കിലും ആവശ്യമില്ലാത്ത ചിന്തകളെല്ലാം അകന്നുപോകും.” മറൂഫ് വ്യക്തമാക്കി.
Read Also : പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബിസ്മ മറൂഫിന്റെ കുഞ്ഞിനെ കൊഞ്ചിച്ച് ഇന്ത്യന്‍ താരങ്ങള്‍; വീഡിയോ വൈറല്‍
മത്സരത്തില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടതിന് ശേഷം ബിസ്മ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ ഏഴ് മാസം പ്രായമായ മകള്‍ ഇന്ത്യന്‍ താരം ഏകതാ ബിഷ്ടിന്റെ കൈകളിലായിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ കുഞ്ഞിനെ കളിപ്പിക്കുകയും ഒപ്പം സെല്‍ഫിയെടുക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ ഏറെ ചര്‍ച്ചയായി. ഒരു കൈയില്‍ കുഞ്ഞും മറു കൈയ്യില്‍ ക്രിക്കറ്റ് കിറ്റുമായി കളിക്കളത്തിലറങ്ങിയ ബിസ്മ മറൂഫിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു.
What a lovely moment! Cricket has boundaries on the field, but it breaks them all off the field.
— Sachin Tendulkar (@sachin_rt) March 6, 2022
Sport unites!#CWC22 pic.twitter.com/isgALYeZe1
ബിസ്മ മറൂഫിന് കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 30നാണ് കുഞ്ഞു പിറന്നത്. അതിന് ശേഷം ഇനി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഒരു ജീവിതമില്ല എന്നു തീരുമാനിച്ചതായിരുന്നുവെന്ന് ബിസ്മ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അമ്മയുടേയും ഭര്‍ത്താവിന്റേയും പിന്തുണയാണ് താരത്തെ വീണ്ടും കളിക്കളത്തിലെത്തിച്ചത്. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും പാരന്റല്‍ സപ്പോര്‍ട്ട് പോളിസിയുമായി ബിസ്മയ്ക്കൊപ്പം ഉറച്ച് നിന്നതോടെയാണ് താരം വീണ്ടും പാഡണിഞ്ഞത്.
Story Highlights: Tendulkar shares a picture of Bisma Maroof’s daughter Fatima on Twitter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here