പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബിസ്മ മറൂഫിന്റെ കുഞ്ഞിനെ കൊഞ്ചിച്ച് ഇന്ത്യന്‍ താരങ്ങള്‍; വീഡിയോ വൈറല്‍

വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് ശേഷം എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചത് ഒരു കുഞ്ഞുമിടുക്കിയാണ്!. പാകിസ്ഥാന്‍ ഇന്ത്യയോട് 107 റണ്‍സിന് പരാജയപ്പെട്ടുവെങ്കിലും ജനങ്ങളുടെ ശ്രദ്ധോകേന്ദ്രമായത് പാക് ക്യാപ്റ്റന്‍ ബിസ്മ മറൂഫിന്റെ മകള്‍ ഫാത്തിമയാണ്. ഇന്ത്യന്‍ താരങ്ങള്‍ ഫാത്തിമയെ കൊഞ്ചിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്.
Read Also : വനിതാ ലോകകപ്പ്; ന്യൂസീലൻഡിന് ആദ്യ ജയം
മത്സരത്തില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടതിന് ശേഷം ബിസ്മ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ ഏഴ് മാസം പ്രായമായ മകള്‍ ഇന്ത്യന്‍ താരം ഏകതാ ബിഷ്ടിന്റെ കൈകളിലായിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ കുഞ്ഞിനെ കളിപ്പിക്കുകയും ഒപ്പം സെല്‍ഫിയെടുക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ ഏറെ ചര്‍ച്ചയായി. ഒരു കൈയില്‍ കുഞ്ഞും മറു കൈയ്യില്‍ ക്രിക്കറ്റ് കിറ്റുമായി കളിക്കളത്തിലറങ്ങിയ ബിസ്മ മറൂഫിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു.
This is so wholesome. Indian women cricket team players gathered around Bismah Maroof's daughter showering love on her. ❤️#TeamPakistan | #CWC22 | #INDvPAK pic.twitter.com/Yw9P50G7OV
— Arsalan (@lapulgaprop_) March 6, 2022
ബിസ്മ മറൂഫിന് കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 30നാണ് കുഞ്ഞു പിറന്നത്. അതിന് ശേഷം ഇനി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഒരു ജീവിതമില്ല എന്നു തീരുമാനിച്ചതായിരുന്നുവെന്ന് ബിസ്മ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അമ്മയുടേയും ഭര്‍ത്താവിന്റേയും പിന്തുണയാണ് താരത്തെ വീണ്ടും കളിക്കളത്തിലെത്തിച്ചത്. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും പാരന്റല്‍ സപ്പോര്‍ട്ട് പോളിസിയുമായി ബിസ്മയ്ക്കൊപ്പം ഉറച്ച് നിന്നതോടെയാണ് താരം വീണ്ടും പാഡണിഞ്ഞത്.
Story Highlights: Bismah Maroof’s daughter becomes a hit with Indian players after World
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here