യുക്രൈനിലെ അഞ്ചിടങ്ങളില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍; ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ രക്ഷാദൗത്യം തുടങ്ങി

യുക്രൈനിലെ അഞ്ച് നഗരങ്ങളില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെന്ന് റഷ്യ. തലസ്ഥാനമായ കീവ്, ചെര്‍ണിവ്, മരിയുപോള്‍, സുമി, ഖാര്‍ക്കിവ് എന്നീ നഗരങ്ങളിലാണ് താത്ക്കാലികമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. മോസ്‌കോ സമയം രാവിലെ പത്തിന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു.
വെടിനിര്‍ത്തല്‍ വന്നതോടെ യുക്രൈനിലെ സുമിയില്‍ മലയാളികള്‍ ഉള്‍പ്പെടെ 694 വിദ്യാര്‍ത്ഥികളുടെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. സുമിയില്‍ നിന്ന് പോള്‍ട്ടോവയിലേക്ക് 694 വിദ്യാര്‍ത്ഥികളുമായി 35 ബസുകള്‍ യാത്ര തിരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യമന്ത്രി എസ് ജയശങ്കറും രക്ഷാദൗത്യം നേരിട്ട് നിരീക്ഷിക്കുകയാണ്.
Read Also : യുക്രൈനിൽ മരിച്ച നവീന്റെ മൃതദേഹം ഷെല്ലിംഗ് അവസാനിച്ച ശേഷം ഇന്ത്യയിലെത്തിക്കും; കേന്ദ്ര വിദേശകാര്യ മന്ത്രി
ഇപ്പോള്‍ പ്രഖ്യാപിച്ച മാനുഷിക ഇടനാഴി റഷ്യയിലേക്കാണ് പോകുന്നതെന്ന് യുക്രൈന്‍ പ്രതികരിച്ചു. യുക്രൈന്‍ ജനതയെ റഷ്യയിലേക്ക് കൊണ്ടുപോകുക എന്ന തന്ത്രമാണ് ഇതിനുപിന്നില്‍ എന്ന് ആരോപിച്ച് യുക്രൈന്‍ രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട യുക്രൈന്റെ നിലപാട് ഇനിയും വ്യക്തമല്ല. സുമിയില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം ഇന്നലെ നടന്നില്ല. പോകുന്ന വഴിക്ക് റഷ്യ പ്രഖ്യാപിച്ച മാനുഷിക ഇടനാഴികളില്‍ കനത്ത ഷെല്‍ ആക്രമണം നടുന്നതിനെ തുടര്‍ന്ന് യാത്ര മുടങ്ങി. ഇപ്പോഴും അവിടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ തിരികെ എത്തിക്കുന്നതില്‍ കേന്ദ്രത്തിന് ആശങ്കയുണ്ട്.
Story Highlights: ceasefires in Ukraine, russia-ukraine war
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here