Advertisement

അട്ടപ്പാടിയിലെ ശിശുമരണം; റിപ്പോര്‍ട്ട് തേടി പട്ടിക വര്‍ഗ കമ്മിഷന്‍

March 8, 2022
Google News 1 minute Read
Infant mortality Attappadi

അട്ടപ്പാടിയിലെ നവജാത ശിശുമരണത്തില്‍ റിപ്പോര്‍ട്ട് തേടി കേന്ദ്ര പട്ടിക വര്‍ഗ കമ്മിഷന്‍. ശിശുമരണത്തെ കുറിച്ചും നടപടികളെ കുറിച്ചു ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മിഷന്‍ നിര്‍ദേശം നല്‍കി.
ചീഫ് സെക്രട്ടറിക്കും പാലക്കാട് ജില്ലാ കലക്ടര്‍ക്കുമാണ് നോട്ടീസ് നല്‍കിയത്.

അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ ചൂണ്ടിക്കാട്ടി ബിജെപി നേതാവും മുന്‍ എംപിയുമായ പ്രൊഫസര്‍ റിച്ചാര്‍ഡ് ഹേ ആണ് കേന്ദ്ര പട്ടിക വര്‍ഗ കമ്മിഷന് പരാതി നല്‍കിയത്. കഴിഞ്ഞ വര്‍ഷം 9 നവജാത ശിശുമരണമുണ്ടായതായാണ് ഔദ്യോഗിക കണക്ക്.

Read Also : ഗേറ്റ് തലയില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

കഴിഞ്ഞ ഫെബ്രുവരിയിലും ഈ മാസവും അട്ടപ്പാടിയില്‍ രണ്ട് ശിശുമരണമുണ്ടായി. വെള്ളക്കുളം ഊരില്‍ വീരക്കല്‍മേട്ടില്‍ മുരുകന്‍ -പാപ്പാ ദമ്പതികളുടെ രണ്ട് വയസ് പ്രായമുള്ള പെണ്‍കുഞ്ഞും ഷോളയൂര്‍ വട്ടലക്കി ലക്ഷം വീടിലെ അയ്യപ്പന്‍ നഞ്ചമ്മാള്‍ ദമ്പതികളുടെ ആണ്‍ കുഞ്ഞും മരിച്ചിരുന്നു.

Story Highlights: Infant mortality Attappadi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here