Advertisement

കെപിസിസി പുനഃസംഘടന; അതൃപ്‌തി പരസ്യമാക്കി മുല്ലപ്പള്ളി രാമചന്ദ്രൻ

March 8, 2022
Google News 1 minute Read

കെപിസിസി പുനഃസംഘടനയിൽ അതൃപ്‌തി പരസ്യമാക്കി മുല്ലപ്പള്ളി രാമചന്ദ്രൻ. മുൻ പ്രസിഡന്റ് എന്ന നിലയ്ക്ക് തന്നോട് പോലും ചർച്ച ചെയ്‌തില്ലെന്ന് വിമർശനം. ആരെയെങ്കിലും ഭാരവാഹി ആക്കണമെന്ന് താൻ നിർദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യസഭ സീറ്റിന്റെ കാര്യം ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഇപ്പോൾ ഇക്കാര്യം ചർച്ച ചെയ്യേണ്ടതില്ല. രാജ്യസഭയിലേക്ക് മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരും പരിഗണിക്കുന്നുണ്ടെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു.

Read Also : യൂട്യൂബേഴ്സ് ആണ് താരങ്ങൾ; ഇന്ത്യന്‍ ജിഡിപിയിലേക്ക് സംഭാവന ചെയ്തത് 6,800 കോടി രൂപ…

മാധ്യമങ്ങളിലൂടെയാണ് പുനഃസംഘടന സംബന്ധിച്ച കാര്യങ്ങൾ അറിയുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.രാജ്യസഭയിലേക്ക് ഇനി ഇല്ലെന്ന് എ.കെ ആന്റണി ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. കെ.പി.സി.സി നേതൃത്വത്തോടും എ.കെ ആന്റണി ഇക്കാര്യം പറഞ്ഞിരുന്നു. എ.കെ ആന്റണിക്ക് പകരം ആരെ മത്സരിപ്പിക്കുമെന്ന ആലോചന കെ.പി.സി.സി നേതൃത്വം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Story Highlights: mullappally-ramachandran-against-kpcc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here