പാലാരിവട്ടത്ത് പൊലീസ് വാഹനം ഇടിച്ചു തെറിപ്പിച്ചു

എറണാകുളം പാലാരിവട്ടത്ത് പൊലീസ് വാഹനം ഇടിച്ചു തെറിപ്പിച്ചു. പെട്രോളിംഗിന് ഇടയില്‍ മാലിന്യ ടാങ്കര്‍ പരിശോധിക്കുമ്പോഴായിരുന്നു സംഭവം. പൊലീസുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കാക്കനാട് നിന്ന് വരുകയായിരുന്ന ടാങ്കറിനെ പൊലീസ് ജീപ്പ് പിന്തുടര്‍ന്നിരുന്നു. തുടര്‍ന്ന് പാലാരിവട്ടത്ത് പരിശോധന നടത്തിയ സംഘം അമിതവേഗത്തിലായിരുന്നു വാഹനത്തിന് നേരെ കൈ കാണിക്കുകയായിരുന്നു. എന്നാല്‍ വാഹനം നിര്‍ത്താതെ പൊലീസ് ജീപ്പ് ഇടിച്ചു തെറിപ്പിക്കുകയാണുണ്ടായത്. തുടര്‍ന്ന് നിയന്ത്രണം നഷ്ടമായ ലോറി സമീപത്തെ കടുകളുടെ ബോര്‍ഡുകള്‍ തകര്‍ത്ത് മതിലില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വാഹനം ഓടിച്ചിരുന്ന ഫൈജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസുകാരെ അപായപ്പെടുത്താന്‍ ശ്രമിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്തു. മാലിന്യ ടാങ്കര്‍ ഓടിച്ച ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Story Highlights: Police vehicle crashed in Palarivattom
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here