Advertisement

കശ്മീരില്‍ 12 ജെയ്ഷ ഭീകരര്‍ നുഴഞ്ഞ് കയറിയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്

March 8, 2022
Google News 1 minute Read

ജമ്മു കശ്മീരില്‍ 12 ജെയ്ഷ ഭീകരര്‍ നുഴഞ്ഞ് കയറിയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഫെബ്രുവരി 13,14 തീയതികളിലാണ് പാക് ഭീകരര്‍ എത്തിയതെന്നാണ് മുന്നറിയിപ്പ്. കേരന്‍ സെക്ടറിലെ ജുമാഗുണ്ട് വനമേഖല വഴിയാണ് നുഴഞ്ഞുകയറ്റമെന്നും റിപ്പോര്‍ട്ടിലുണ്ട്. സോപോര്‍, ബന്ധിപോര മേഖലകളില്‍ ഭീകരര്‍ ഒളിഞ്ഞിരിക്കുകയാണെന്നും ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കി.

ഈ ഭീകരുടെ കൈവശം സാറ്റ്‌ലൈറ്റ് ഫോണുകളും ഗ്രനേഡുകളും ഉണ്ടെന്നാണ് ഇന്റലിജന്‍സിന് ലഭിച്ച വിവരം. പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജമ്മു കശ്മീര്‍ പൊലീസിനും സുരക്ഷാ ഫോഴ്‌സിനും പാര്‍ലമെന്ററി ഫോഴ്‌സുകള്‍ക്കും ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.

രാജ്യത്ത് വലിയ പ്രത്യാഘാതമുണ്ടാക്കുന്ന ആക്രമണം ഇവര്‍ പദ്ധതിയിട്ടതായാണ് ഇന്റലിജന്‍സ് സംശയിക്കുന്നത്. ഇത് തടയുന്നതിനായി അന്വേഷണങ്ങള്‍ ശക്തമാക്കി വരികയാണ്.

Story Highlights: presence of 12 Jaish-e-Mohammad terrorists in Kashmir alert

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here