കൊലക്കേസ് പ്രതി ഡിവൈഎഫ്ഐ ഭാരവാഹി; നിയമനം പരോളിലിറങ്ങിയപ്പോൾ

ആലപ്പുഴ കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ടയാൾ ഡിവൈഎഫ്ഐ മേഖലാ വൈസ് പ്രസിഡന്റ. ഐക്യഭാരതം മേഖലാ വൈസ് പ്രസിഡന്റ് ആയത് പരോളിൽ ഇറങ്ങിയ ആന്റണി ജോസഫ് ആണ്. അജു കൊലക്കേസിൽ ആന്റണിയുടെ ജീവപര്യന്തം ശിക്ഷ കോടതി ശരിവച്ചിരുന്നു. കഴിഞ്ഞദിവസം പരോളിലിറങ്ങിയപ്പോഴാണ് ആന്റണിയെ ഡിവൈഎഫ്ഐ ഭാരവാഹിയാക്കിയത്.
Read Also : ബിസിനസ്സ് ലോകത്തെ സ്ത്രീ മുന്നേറ്റം; ഇന്ത്യ ലോക സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി മാറുന്ന നാൾ വരും…
അജു കൊലക്കേസിൽ ആലപ്പുഴ ജില്ലാ കോടതിയാണ് ഇയാൾ ഉൾപ്പടെ ഏഴ് പേരെ ശിക്ഷിച്ചത്. ഹൈക്കോടതിയും വിധി ശരിവെച്ചിരുന്നു. അജുവിനെ ആളുമാറി ആയിരുന്നു ആന്റണിയുടെ നേതൃത്വത്തിൽ കൊലപ്പെടുത്തിയത്. സംഭവം വിവാദമായതോടെ അടിയന്തര കമ്മിറ്റി ചേർന്ന്, തീരുമാനം പുനഃപരിശോധിക്കാൻ സിപിഐഎം നിർദേശം നൽകിയിട്ടുണ്ട്.
Story Highlights: alappuzha-murder-case-accused-got-party-memrship-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here