മസ്‌കറ്റ് മെട്രോ റെയില്‍ ശൃംഖലയുടെ സാധ്യതാപഠനം ഈ മാസം

ഈ മാസം തന്നെ മസ്‌കറ്റിലെ മെട്രോ റെയില്‍ ശൃംഖലയുടെ സാധ്യതാപഠനം ആരംഭിക്കും. പഠനം പൂര്‍ത്തിയാക്കിയ ശേഷമാകും റൂട്ടുകള്‍ നിര്‍ണയിക്കുന്നത്. ഒമാനിലെ ജനസംഖ്യ 2040 ആകുമ്പോഴേക്കും 7.5 ദശലക്ഷത്തിലെത്താന്‍ സാധ്യതയുണ്ടെന്നാണ് ഭവന, നഗരാസൂത്രണ മന്ത്രാലയത്തിലെ ദേശീയ നഗരവികസനത്തിനായുള്ള ഫോളോ അപ് യൂണിറ്റ് ഓഫീസ് ഡയറക്ടര്‍ എന്‍ജിനീയര്‍ ഇബ്രാഹീം ബിന്‍ ഹമൂദ് അല്‍ വൈലി വ്യക്തമാക്കുന്നത്.
മസ്‌കത്ത് ഗവര്‍ണറേറ്റില്‍ ഇത് ഏകദേശം ഒരു ദശലക്ഷം ആളുകളായി വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍. അതുകൊണ്ടുതന്നെ മെട്രോ ശൃംഖല ഉള്‍പ്പെടെയുള്ള ഗതാഗത മാര്‍ഗങ്ങള്‍ ശക്തമാക്കേണ്ട സമയമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read Also : ഈജിപ്ഷ്യന്‍ പ്രസിഡന്റ് റിയാദില്‍ സന്ദര്‍ശനം നടത്തി
മത്ര, സീബ്, റൂവി തുടങ്ങിയ തലസ്ഥാനത്തെ നിരവധി കേന്ദ്രങ്ങളില്‍ മെട്രോ സര്‍വീസ് നടത്തും. മെട്രോയുടെ ഘടനാപരമായ പ്ലാനിനെക്കുറിച്ച് കൃത്യമായ പഠനം നടത്തിയ ശേഷമായിരിക്കും മെട്രോ ഭൂമിക്കടിയിലാണോ മുകളിലാണോ എന്ന് തീരുമാനിക്കുക.
മെട്രോയുടെ സാധ്യതാപഠനം നടത്തുന്നത് ഗതാഗത, വാര്‍ത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയത്തിലെ (എം.ടി.സി.ഐടി) ഗതാഗത അണ്ടര്‍ സെക്രട്ടറി ഖമീസ് അല്‍ ഷമ്മാഖിയുടെ നേതൃത്വത്തിലുള്ള സമിതിയാണ്. മെട്രോ എങ്ങനെ നിര്‍മ്മിക്കണം, അതിന്റെ സാമ്പത്തിക സാധ്യതകള്‍, റൂട്ടുകള്‍, യാത്രക്കാരുടെ എണ്ണം തുടങ്ങിയ കാര്യങ്ങള്‍ ഈ കമ്മിറ്റിയാവും തീരുമാനിക്കുക.
Story Highlights: Feasibility study of Muscat Metro Rail Network this month
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here