Advertisement

സംസ്ഥാനത്ത് സ്വർണവില പവന് 40,000 രൂപ കടന്നു; പവന് ഒറ്റയടിക്ക് കൂടിയത് 1040 രൂപ

March 9, 2022
Google News 1 minute Read

സംസ്ഥാനത്ത് സ്വർണവില പവന് 40,000 രൂപ കടന്നു. പവന് ഇന്ന് കൂടിയത് 1040 രൂപയാണ്. കേരളത്തിൽ ഒറ്റത്തവണയുണ്ടാകുന്ന ഏറ്റവും വലിയ വർധനയാണ്. ഇന്ന് പവന് 1,040 രൂപ വർധിച്ച് 40,560 രൂപയായി. ഗ്രാമിന് 5,070 രൂപയാണ് വില. യുക്രൈനിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് ഓഹരി വിപണിയിൽ ഉണ്ടായ അനിശ്ചിതത്വമാണ് സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്.

ഈ മാസം ആദ്യദിനം പവന് 37,360 രൂപ എന്ന നിലയിലാണ് സ്വർണം വ്യാപാരം തുടങ്ങിയത്. തൊട്ടടുത്ത ദിനം 38160 രൂപയിലെത്തി. മാർച്ച് മൂന്നിന് 320 രൂപ കുറഞ്ഞ് 37840 രൂപയായി. കൊവിഡ് മഹാമാരിക്കാലത്താണ് സ്വർണവില റെക്കോർഡ് ഉയരത്തിലെത്തിയത്.

Read Also : ബിസിനസ്സ് ലോകത്തെ സ്ത്രീ മുന്നേറ്റം; ഇന്ത്യ ലോക സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി മാറുന്ന നാൾ വരും…

പവന് 42,000 രൂപ വരെ എത്തിയ ശേഷമാണ് വില തിരിച്ചിറങ്ങിയത്. കൊവിഡ് ഭീഷണി ഒഴിഞ്ഞുപോകാത്തതിനാൽ നിക്ഷേപകർ കയ്യിലുള്ള സ്വർണം പൂർണമായി വിൽക്കാൻ തയാറാകുന്നില്ല. കൊവിഡിനൊപ്പം ആഗോളതലത്തിൽ നാണ്യപ്പെരുപ്പ ഭീഷണി നിലനിൽക്കുന്നത് സ്വർണവില ഇനിയും ഉയരാൻ കാരണമാകും. ഇതിനു പുറമേയാണ് യുദ്ധം വിപണിയിൽ ആഘാതമുണ്ടാക്കുന്നത്.

Story Highlights: gold-price-hike-today-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here