Advertisement

വേനല്‍ക്കാലത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ വിലയിരുത്തി കുവൈറ്റ് ജല-വൈദ്യുതി മന്ത്രാലയം

March 9, 2022
Google News 2 minutes Read

കുവൈറ്റ് ജല-വൈദ്യുതി മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വേനല്‍ക്കാലത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ വിലയിരുത്തി. ഇത്തവണയും പ്രതിസന്ധിയില്ലാതെ വേനല്‍ അതിജീവിക്കാന്‍ കഴിയുമെന്നും വേനല്‍ മുന്നില്‍ക്കണ്ടുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയതായും ഊര്‍ജമന്ത്രി മുഹമ്മദ് അല്‍ ഫാരിസ് വ്യക്തമാക്കി. അണ്ടര്‍ സെക്രട്ടറിമാരുമായും അനുബന്ധ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയാണ് മന്ത്രി ഒരുക്കങ്ങള്‍ വിലയിരുത്തിയത്.

Read Also : സൗദി കൊവിഡിനെ മറികടന്നെന്ന് ആരോഗ്യമന്ത്രാലയം

വേനല്‍ക്കാലത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ഭൂമിക്കടിയിലൂടെ കടന്നുപോകുന്ന കേടുവന്ന വൈദ്യുതി വിതരണ കേബിളുകള്‍ മാറ്റിസ്ഥാപിക്കുകയും അവയുടെ കാര്യക്ഷമത ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. സാധാരണഗതിയില്‍ അന്തരീക്ഷ താപനില കൂടുന്നതിനനുസരിച്ച് മേയ് മാസം കഴിയുമ്പോഴാണ് കുവൈറ്റില്‍ വൈദ്യുതി ഉപയോഗം കൂടാറ്.

രാജ്യത്തെ വേദ്യുതി ഉപയോഗം വലിയ രീതിയില്‍ വര്‍ദ്ധിക്കുന്നത് ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണെന്ന് മുന്‍ വര്‍ഷത്തെ കണക്കുകള്‍ വ്യക്തമാക്കുന്നു. മന്ത്രാലയത്തിന്റെ നടപടികളോട് ജനങ്ങള്‍ നല്ല രീതിയില്‍ സഹകരിച്ചാല്‍ വരാനിരിക്കുന്ന മധ്യവേനലും പ്രതിസന്ധിയില്ലാതെ മറികടക്കാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

Story Highlights: Kuwaiti Ministry of Water and Power evaluates preparations ahead of summer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here