യുക്രൈൻ സൈന്യത്തിനൊപ്പം യുദ്ധക്കളത്തിൽ പോരാടാൻ കോയമ്പത്തൂർ സ്വദേശിയും…

അതിശക്തനായ എതിരാളിയാണ് മറുവശത്ത്. ശക്തമായ യുദ്ധമാണ് നടക്കുന്നത്. എങ്ങും കരളലിയിക്കുന്ന കാഴ്ചകൾ. ചോരയുടെ മണവും വേർപെടലിന്റെ ദുഃഖവും. ഒരു ജനതയുടെ കണ്ണീരിന് ഉത്തരം പറയാനാകാതെ നിസ്സഹായരായ അധികാരികളും. യുക്രൈനിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അക്രമവും അരാജകത്വവും ഭയവും അഴിഞ്ഞാടുന്ന ഭൂമിയിൽ സഹായത്തിനായി കരങ്ങൾ നീട്ടുകയാണ് അവിടുത്തുകാർ.
റഷ്യക്കെതിരായ ആക്രമണത്തിൽ യുക്രൈൻ സൈനികർക്കൊപ്പം തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയും ചേർന്നിരിക്കുന്നു. തമിഴ്നാട് കോയമ്പത്തൂർ സ്വദേശി സായ് നികേഷ് രവിചന്ദ്രനാണ് യുക്രൈൻ അർധസൈനിക വിഭാഗത്തിൽ ചേർന്നത്. ഇരുപത്തിയൊന്ന് വയസ്സാണ് പ്രായം. സൈന്യത്തിനൊപ്പമുള്ള സായ് നികേഷിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഹാർകീവിലെ ദേശീയ എയ്റോസ്പേസ് സർവകലാശാലയിലാണ് സായി നികേഷ് പഠിച്ചത്. 2018 ലാണ് പഠനത്തിനായി യുക്രൈനിൽ എത്തുന്നത്. ഈ വർഷം കോഴ്സ് പൂർത്തിയാക്കി.
യുക്രൈനിന് നേരെ റഷ്യ ആക്രമണം തുടങ്ങിയതിൽ പിന്നെ സായ് നികേഷുമായി കുടുംബത്തിന് ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. തുടർന്ന് ഇന്ത്യൻ എംബസിയുമായി ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് സായ് നികേഷുമായി ബന്ധപ്പെടാൻ സാധിച്ചത്. താൻ യുക്രെയ്ൻ സൈന്യത്തിൽ ചേർന്ന വിവരം അദ്ദേഹം തന്നെയാണ് വീട്ടുകാരെ അറിയിച്ചത്. ഇന്റലിജൻസ് ഉദ്യോഗസ്ഥർ കോയമ്പത്തൂരിലെ സായ് നികേഷിന്റെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
Story Highlights: Meet Sainikesh, the TN youth who joined Ukrainian army to fight Russia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here