ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠന, വിനോദ യാത്രകള്‍ നടത്താന്‍ അനുമതി

സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനയാത്രകളും വിനോദയാത്രകളും നടത്താന്‍ അനുമതി നല്‍കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദു അറിയിച്ചു. ഇക്കാര്യത്തില്‍ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്.
Read Also : പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രതിഷേധം; പൊലീസ് ലാത്തിവീശി
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. യാത്രാവേളയില്‍ മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങി കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള നിബന്ധനകള്‍ പൂര്‍ണമായി പാലിക്കുന്നുണ്ടെന്ന് സ്ഥാപന മേധാവികള്‍ ഉറപ്പിവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.
Story Highlights: Permission for students of higher education institutions to undertake study trips
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here