Advertisement

രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനം തുടരുന്നു; ടി സിദ്ദിഖ് എംഎൽഎയുടെ ഓഫീസ് ഇന്ന് ഉദ്ഘാടനം ചെയ്യും

March 9, 2022
Google News 1 minute Read

രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനം തുടരുന്നു. ഇന്ന് രാവിലെ ടി സിദ്ദിഖ് എം എൽ എ യുടെ എം എൽ എ ഓഫീസ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. ഓഫീസിന്റെ ഉദ്ഘാടനം നേരത്തെ നിശ്ചയിച്ചതായിരുന്നു, എന്നാൽ പി ടി തോമസ് എം എൽ എ യുടെ നിര്യാണത്തെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. ഇന്ന് രാവിലെ 9 മണിക്കാണ് ഉദ്ഘാടനം.

അത് കഴിഞ്ഞ് കളക്ടറേറ്റിൽ ദിശ യുടെ മീറ്റിംഗിൽ പങ്കെടുക്കും. അതിന് ശേഷം തിരുവമ്പാടിയിൽ അദ്ദേഹം പോകും. തുടർന്ന് കോഴിക്കോടും മലപ്പുറം ജില്ലകളിലെയും പരിപാടികളിൽ അദ്ദേഹം പങ്കെടുക്കുന്നുണ്ട്. കൂടാതെ കെപിസിസി പുനസംഘടന സംബന്ധിച്ച കാര്യത്തിൽ രാഹുൽ ഗാന്ധിയുടെ നിലപാട് അറിയാൻ സാധിക്കുമെന്നാണ് റിപ്പോർട്ട്. സാധരണനിലയിൽ എം എൽ എ മാർ പങ്കെടുക്കേണ്ട ചെറിയ പരിപാടികളിൽ പോലും അദ്ദേഹം ഇന്നലെ പങ്കെടുത്തിരുന്നു.

Read Also : ബിസിനസ്സ് ലോകത്തെ സ്ത്രീ മുന്നേറ്റം; ഇന്ത്യ ലോക സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി മാറുന്ന നാൾ വരും…

അതേസമയം വയനാട്ടില്‍ യു.ഡി.എഫിനുള്ളില്‍ കോണ്‍ഗ്രസ് – മുസ്ലിം ലീഗ് തര്‍ക്കം മുറുകിയതോടെ പരസ്യപ്രതിഷേധവുമായി ലീഗ് രംഗത്ത്. കണിയാമ്പറ്റ പഞ്ചായത്തിലെ സി.ഡി.എസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് രാഹുല്‍ഗാന്ധി എം.പിയുടെ പൊതുപരിപാടി മുസ്ലീം ലീഗ് ബഹിഷ്‌കരിച്ചു. ചൊവ്വാഴ്ച ചുണ്ടക്കര-അരിഞ്ചേര്‍മല-ചുണ്ടക്കുന്ന് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം രാഹുല്‍ഗാന്ധി എം.പിയായിരുന്നു. ഈ ചടങ്ങിലേക്ക് പക്ഷേ മുസ്ലീംലീഗിന്റെ നേതാക്കളടക്കം ആരും തന്നെ എത്തിച്ചേര്‍ന്നില്ല.

Story Highlights: rahulgandhi-vayanadu-visit-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here