യുപിയിൽ സെഞ്ചുറി കടന്ന് ബിജെപി; തൊട്ടുപിന്നാലെ എസ്പിയും

തപാൽ വോട്ടുകൾ എണ്ണുന്നത് പുരോഗമിക്കുമ്പോൾ യുപിയിൽ സെഞ്ചുറി കടന്നിരിക്കുകയാണ് ബിജെപി. ഉത്തർ പ്രദേശിൽ ബിജെപി 105 സീറ്റിൽ മുന്നിട്ട് നിൽക്കുന്നു. പിന്നാലെ തന്നെ സമാജ്വാദി പാർട്ടി 60 സീറ്റുകളിൽ മുന്നേറുന്നുണ്ട്. ബിഎസ്പി മൂന്ന് സീറ്റിലും, കോൺഗ്രസ് രണ്ട് സ്ഥലത്തും ലീഡ് ചെയ്യുന്നുണ്ട്. ( bjp crosses 100 seats in uttar pradesh )
403 സീറ്റുകളാണ് യുപിയിൽ ഉള്ളത്. വിജയിക്കാനായി വേണ്ട കേവലഭൂരിപക്ഷം 202 ആണ്. 2017 ലെ തെരഞ്ഞെടുപ്പിൽ 312 സീറ്റുകളോടെയാണ് ബിജെപി അധികാരത്തിലേറിയത്. അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടിക്ക് 47 സീറ്റുകളും, മായാവതിയുടെ ബിഎസ്പിക്ക് 19 സീറ്റുകളും, കോൺഗ്രസിന് ഏഴ് സീറ്റുകളും ലഭിച്ചിരുന്നു. ഈ ചരിത്രം വീണ്ടും ആവർത്തികമോ എന്നാണ് കാത്തിരുന്നു കാണേണ്ടത്.
ബിജെപിയുടെ തട്ടകമെന്ന് വിശേഷിപ്പിക്കാവുന്ന സംസ്ഥാനമാണ് ഉത്തർ പ്രദേശ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥി. 2022 ലെ തെരഞ്ഞെടുപ്പിൽ ആദിത്യനാഥ് വിജയിച്ച് ബിജെപി അധികാരത്തിലെത്തിയാൽ 1985 ന് ശേഷം തുടർച്ചയായി മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ വ്യക്തിയാകും യോഗി.
Story Highlights: bjp crosses 100 seats in uttar pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here