Advertisement

‘കോണ്‍ഗ്രസ് ഗുജറാത്തില്‍ പരാജയപ്പെട്ടതിന് കാരണം ബിജെപിയുടെ ബി ടീം’; എഎപിക്കെതിരെ രാഹുല്‍ ഗാന്ധി

December 16, 2022
Google News 4 minutes Read

കോണ്‍ഗ്രസിന്റെ ഗുജറാത്തിലെ പരാജയത്തിന് കാരണം ആം ആദ്മി പാര്‍ട്ടിയാണെന്ന് രാഹുല്‍ ഗാന്ധി. ആം ആദ്മി പാര്‍ട്ടി ബിജെപിയുടെ ബി ടീമാണെന്നും കോണ്‍ഗ്രസിന് ദ്രോഹം ചെയ്യാനാണ് അവര്‍ ബിജെപിയുമായി കൂട്ടുകൂടിയിരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. ഗുജറാത്തില്‍ എഎപി മത്സരരംഗത്തില്‍ ഇല്ലായിരുന്നെങ്കില്‍ കോണ്‍ഗ്രസ് ഗുജറാത്തില്‍ വിജയിക്കുമായിരുന്നെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ ഗുജറാത്തില്‍ എഎപിയുടെ വിജയത്തിന് തടസം നിന്നതും ബിജെപിയെ വിജയിപ്പിച്ചതും കോണ്‍ഗ്രസ് ആണെന്ന് ആം ആദ്മി പാര്‍ട്ടി തിരിച്ചടിച്ചു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാജസ്ഥാനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. (If AAP Wasn’t There, We Would Have Beaten BJP In Gujarat says Rahul Gandhi)

ഭാരത് ജോഡോ യാത്രയ്ക്ക് രാജ്യത്തെല്ലായിടത്തും വലിയ സ്വീകരണമാണ് ലബിച്ചതെന്ന് രാഹുല്‍ പറഞ്ഞു. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഇപ്പോള്‍ രാജസ്ഥാനിലും വന്‍ ജനക്കൂട്ടമാണ് യാത്രയെ സ്വീകരിച്ചത്. കേരളത്തിലും കര്‍ണാടകത്തിലും ഭാരത് ജോഡോ യാത്ര ജനപിന്തുണയില്‍ ഏറ്റവും മികച്ചു നിന്നു. പാര്‍ട്ടി ഭരണത്തില്‍ ഇല്ലാത്ത മധ്യപ്രദേശില്‍ ജനം യാത്രയ്ക്ക് വലിയ പിന്തുണ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

Read Also: ചൈനയുടെ കൈയ്യേറ്റ ശ്രമം നയതന്ത്ര ബന്ധങ്ങളിൽ പ്രതിഫലിപ്പിക്കാൻ തയാറെടുത്ത് ഇന്ത്യ

രാജസ്ഥാന്‍ തര്‍ക്കത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട്, അക്കാര്യം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെജിയോട് ചോദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. താന്‍ കോണ്‍ഗ്രസ് അധ്യക്ഷനല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാധ്യമങ്ങള്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് കാര്യക്ഷമമല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ പരിശ്രമിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപിയുടെയും ആര്‍എസ്എസിന്റെയും ലക്ഷ്യം മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുകയാണ്. ഇവരെ ഏറ്റവും കൂടുതല്‍ സഹായിച്ചത് മാധ്യമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: If AAP Wasn’t There, We Would Have Beaten BJP In Gujarat says Rahul Gandhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here