Advertisement

ചൈനയുടെ കൈയ്യേറ്റ ശ്രമം നയതന്ത്ര ബന്ധങ്ങളിൽ പ്രതിഫലിപ്പിക്കാൻ തയാറെടുത്ത് ഇന്ത്യ

December 14, 2022
2 minutes Read

ചൈനയുടെ കൈയ്യേറ്റ ശ്രമം നയതന്ത്ര ബന്ധങ്ങളിൽ പ്രതിഫലിപ്പിക്കാൻ തയാറെടുത്ത് ഇന്ത്യ. ചൈനയുമായുള്ള വാണിജ്യ വ്യാപാര ചർച്ചകളിൽ മെല്ലെപ്പോക്ക് അവലംബിക്കും. ചൈനീസ് കമ്പനികൾക്കും ഇറക്കുമതിക്കും കൂടുതൽ നിയന്ത്രണങ്ങളും നിബന്ധനകളും ഏർപ്പെടുത്തുന്നതും ആലോചനയിലുണ്ട്.

Read Also: വർധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; അടിയന്തര പ്രമേയമായി വിഷയം ഇന്ന് സഭയിൽ

നയതന്ത്ര ധാരണ പാലിക്കാത്ത ചൈനയ്ക്ക് ശക്തമായ സന്ദേശം നൽകുകയാണ് ലക്ഷ്യം. എന്നാൽ പ്രകോപനം ഉണ്ടാക്കിയത് ഇന്ത്യൻ സേനയാണെന്ന ആരോപണം ആവർത്തിക്കുകയാണ് ചൈന. ഇന്ത്യൻ സേനയുടെ കടന്ന് കയറ്റ ശ്രമം തങ്ങൾ പ്രതിരോധിക്കുകയായിരുന്നെന്നുമാണ് വിശദീകരണം. യഥാർത്ഥ നിയന്ത്രണ രേഖ ഇന്ത്യൻ സേന കടന്നെന്നും ചൈന ആരോപിക്കുന്നു. ഇന്ത്യ അന്താരാഷ്ട്ര വേദികളിൽ വിഷയം ഉന്നയിക്കുന്നതിനെ പ്രതിരോധിക്കാനാണ് ചൈനയുടെ ശ്രമം.

Story Highlights: India is preparing to reflect china conflict in diplomatic relations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement