Advertisement

എംജിപിയും സ്വതന്ത്രരും തങ്ങൾക്കൊപ്പം, ഗോവയിൽ ബിജെ പി തുടർ ഭരണത്തിലേക്ക് പോകും; മുഖ്യമന്ത്രി പ്രമോദ് സാവന്ത്

March 10, 2022
Google News 2 minutes Read

ഗോവയിൽ ബിജെപി തന്നെ സർക്കാരുണ്ടാക്കുമെന്ന് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പ്രമോദ് സാവന്ത് . ബിജെപി തുടർ ഭരണത്തിലേക്ക് പോകും, എംജിപിയും സ്വതന്ത്രരും തങ്ങൾക്കൊപ്പം നിൽക്കുമെന്നും പ്രമോദ് സാവന്ത് അവകാശപ്പെടുന്നു. എന്നാൽ പ്രമോദ് സാവന്തിനെ മുഖ്യമന്ത്രിയാക്കി കൊണ്ട് എംജിപി കൂടെ നിൽക്കുമോയെന്നുള്ളതാണ് അറിയാനുള്ളത്. നിലവിൽ പ്രമോദ് സാവന്ദ് ലീഡ് തിരിച്ചുപിടിച്ച് മെച്ചപ്പട്ട നിലയിലാണ്.

സർക്കാർ രൂപീകരിക്കാൻ എംജിപിയുമായി പ്രാഥമിക ചർച്ചകൾ നടത്തിയെന്ന് പ്രമോദ് സാവന്ത് വ്യക്തമാക്കി. പക്ഷെ വ്യക്തിപരമായി എംജിപിക്ക് താത്പര്യമില്ലാത്ത ഒരു നേതാവാണ് പ്രമോദ് സാവന്ത് . ഒരുപക്ഷെ ബിജെ പിക്ക് എം ജി പി പിന്തുണ നൽകുകയാണെങ്കിൽ ഒരു ഉപാധിയായി മറ്റൊരു നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്ന നിർദേശം എം ജി പി മുന്നോട്ട് വച്ചേക്കാം. എന്നാൽ ആ സാധ്യതകൾ അടയ്ക്കാനാകും പ്രമോദ് പ്രമോദ് സാവന്ത് നേരിട്ട് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്.

Read Also : ഗോവയിൽ ബിജെപി സർക്കാർ രൂപീകരിക്കും; നേതാക്കൾ ഗവർണറെ കാണും

ഇതിനിടെ ഗോവയിൽ സർക്കാരുണ്ടാക്കുമെന്ന് ബിജെ പി കേന്ദ്ര നേതൃത്വം അറിയിച്ചിരുന്നു. ഗോവയിലെ ബിജെ പി യുടെ ചുമതലയുള്ള സി ടി രവിയാണ് ഇക്കാര്യം അറിയിച്ചത്. പ്രദേശിക പാർട്ടികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ ബി ജെ പി സർക്കാരുണ്ടാകുമെന്ന് ബി ജെപി യുടെ മറ്റൊരു നേതാവ് സദാനന്ദ്​ തനാവദെയും അറിയിച്ചു. ബിജെപി നേതാക്കൾ ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയെ സർക്കാർ രൂപീകരണ ചർചർച്ചയ്ക്കായി കാണാൻ സമയം തേടി. ഇതോടെ ഗോവയിൽ രാഷ്ട്രീയ നീക്കങ്ങൾക്കും രാഷ്ട്രീയ നാടകങ്ങൾക്കും സാധ്യതയേറുകയാണ്. കോൺഗ്രസിന് ഇത് വലിയ തിരിച്ചടിയാണ്.

Story Highlights: BJP will continue to Governance In Goa – pramod sawant

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here