ജനവിധി അംഗീകരിക്കുന്നു, തോൽവിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളും; രാഹുൽ ഗാന്ധി

നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ പരാജയത്തിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി. തോൽവിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളും, ജനവിധി അംഗീകരിക്കുന്നുവെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ജനവിധി വിനയപൂർവ്വം സ്വീകരിക്കുക. ജനവിധി നേടിയവർക്ക് ആശംസകൾ. കഠിനാധ്വാനത്തോടെയും അർപ്പണബോധത്തോടെയും പ്രവർത്തിച്ച കോൺഗ്രസ് പ്രവർത്തകർക്ക് നന്ദി. ഇന്ത്യയിലെ ജനങ്ങളുടെ താൽപ്പര്യങ്ങൾക്കായി തുടർന്നും പ്രവർത്തിക്കുമെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
അഞ്ച് സംസ്ഥാനങ്ങളിലെ പരാജയത്തിൽ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നും വലിയ പ്രതികരണങ്ങൾക്ക് മുതിർന്നിട്ടില്ല. ഫലം പുറത്തു വരുമ്പോൾ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്കാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നീങ്ങുന്നത്. പഞ്ചാബിലെ ഭരണം നഷ്ടമായതാണ് കോൺഗ്രസിന് വലിയ തിരിച്ചടിയായത്. ഗോവയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും നിലംതൊട്ടില്ല. ഇന്ത്യയിൽ ഇനി കോൺഗ്രസ് പാർട്ടി അധികാരത്തിൽ ബാക്കിയുള്ളത് രാജസ്ഥാനിലും ചത്തീസ്ഗഢിലും മാത്രമാണ്.
Humbly accept the people’s verdict. Best wishes to those who have won the mandate.
— Rahul Gandhi (@RahulGandhi) March 10, 2022
My gratitude to all Congress workers and volunteers for their hard work and dedication.
We will learn from this and keep working for the interests of the people of India.
Read Also : കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ ബെന്നി ബഹനാന്‍; കോണ്‍ഗ്രസ് ആത്മ വിമര്‍ശനം നടത്തണം
കോൺഗ്രസ് തുടർച്ചയായി പരാജയപ്പെടുകയും കക്ഷി നേതാക്കൾക്കിടയിൽ ഐക്യം സൃഷ്ടിക്കാൻ രാഹുൽ ഗാന്ധിക്ക് സാധിക്കാതെ വരികയും ചെയ്തതോടെ മുഖ്യപ്രതിപക്ഷമായി മാറാനുള്ള ശ്രമത്തിലാണ് പ്രാദേശിക പാർട്ടികളും നേതാക്കളും.ഇതിനിടെ തൃണമൂൽ കോൺഗ്രസ് ദേശീയരാഷ്ട്രീയത്തിൽ സ്വന്തമായി ഒരിടം കണ്ടെത്താനുള്ള ശ്രമത്തിലാണ്. ബിജെപി ഉയർത്തിയ കനത്ത വെല്ലുവിളിയെ അതിജീവിച്ച് ബംഗാൾ തെരഞ്ഞെടുപ്പിൽ നേടിയ വിജയവും മോദിയേയും അമിത് ഷായേയും നേർക്കുനേർ നേരിടാനുള്ള തൻ്റേടവും മമതയെ വ്യത്യസ്തയാക്കുന്നുണ്ട്.
Story Highlights: Humbly accept people’s verdict-Rahul Gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here