‘അയല്‍പക്കത്തിന് ആദ്യം’; ബംഗ്ലാദേശും നേപ്പാളുമായുള്ള ബന്ധം ദൃഢമാക്കുമെന്ന് വിദേശകാര്യ സെക്രട്ടറി

ഇന്ത്യയുടെ ‘അയല്‍പക്കത്തിന് ആദ്യം’ എന്ന നയത്തിന്റെ ഭാഗമായി അയല്‍രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശൃംഗ്ല. ഇന്ത്യയെയും ബംഗ്ലാദേശിനെയും ആറ് റെയില്‍ ലിങ്കുകളിലൂടെയും ഇന്ത്യയെയും നേപ്പാളിനെയും രണ്ട് റെയില്‍ ലിങ്കുകളിലൂടെയും ബന്ധിപ്പിക്കാനുള്ള നീക്കങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
ഉത്തരാഖണ്ഡിലെ മുസ്സൂറിയിലുള്ള ലാല്‍ ബഹാദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഹര്‍ഷവര്‍ധന്‍ ശൃംഗ്ല. അയല്‍രാജ്യങ്ങളില്‍ നിന്ന് ആഗോളവത്ക്കരണം എന്ന ആശയമാണ് രാജ്യം നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Read Also : ഗോവയില്‍ തൂക്കുസഭ വന്നാല്‍ എം.ജി.പി നിലപാട് നിര്‍ണായകമാകും
‘ഇന്ത്യയുടെ വിദേശനയത്തില്‍ അയല്‍രാജ്യങ്ങള്‍ക്കാണ് പ്രാധാന്യവും മുന്‍ഗണനയും നല്‍കുന്നത്. പാകിസ്താന്‍ ഒഴികെയുള്ള എല്ലാ അയല്‍രാജ്യങ്ങളുമായും ഇന്ത്യക്ക് നല്ല ബന്ധമാണുള്ളത്. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധമുറപ്പിക്കാന്‍ റേഡ്, റെയില്‍ ഗതാഗതത്തില്‍ കൂടുതല്‍ മാറ്റം വരുത്തുമെന്ന് വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.
Story Highlights: India to boost connectivity with Bangladesh and Nepal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here