രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് നാളെ

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് നാളെ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിക്കും. ബജറ്റില്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ചെലവ് കുറച്ച് വരുമാനം കൂട്ടുകയാണ് സര്‍ക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.
ധനവരവ് ഉയര്‍ത്താന്‍ ഇത്തവണ നികുതി വര്‍ധനയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെങ്കിലും ജനങ്ങള്‍ക്ക് മേല്‍ അധിക ഭാരം അടിച്ചേല്‍പ്പിക്കില്ലെന്നാണ് പ്രതീക്ഷ. കൊവിഡ് പ്രതിസന്ധിയും കേന്ദ്ര നികുതി വിഹിതം കുറഞ്ഞതും സംസ്ഥാനത്തെ സാമ്പത്തിക മേഖലയില്‍ തിരിച്ചടിയായി. മദ്യവിലയും ഇന്ധന വിലയും ഉയര്‍ന്നേക്കാന്‍ സാധ്യതയുണ്ട്.
ജനജീവിതം മെച്ചപ്പെടുന്നതിന് വേണ്ടിയുള്ള നയപരിപാടികള്‍ ബജറ്റില്‍ ഉണ്ടാകുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാന്‍ പറഞ്ഞു. കേരളത്തില്‍ നിലവില്‍ സാമ്പത്തിക വളര്‍ച്ചയുടെ അന്തരീക്ഷമാണ് ഉള്ളത്. കാര്‍ഷിക മേഖലയ്ക്കും ആരോഗ്യ മേഖലയ്ക്കും ബ്ജറ്റില്‍ മുന്‍ഗണന ഉണ്ടാകും. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തില്‍ സര്‍ക്കാരിന് മുന്നോട്ട് പോകാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.
Read Also : തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് പ്രാദേശിക വികാരം: കെ സുധാകരന്‍ എംപി
‘നാടിന്റെ വികസനം ത്വരിതപ്പെടുത്താനും അടുത്ത 25 വര്‍ഷം കൊണ്ട് കേരളത്തെ വികസിത ലോക രാഷ്ട്രങ്ങളുടെ ജീവിതനിലവാരത്തിലേക്ക് ഉയര്‍ത്തുവാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വൈജ്ഞാനിക സമ്പദ്വ്യവസ്ഥയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കാനും ഉത്പാദനം വര്‍ധിപ്പിക്കാനും കഴിയണം. ശാസ്ത്ര സാങ്കേതിക മേഖലയിലെ നൂതനമായ സങ്കേതങ്ങള്‍ പ്രയോജനപ്പെടുത്തി കൃഷി, വ്യവസായം, മൂല്യവര്‍ദ്ധിത ഉത്പന്ന നിര്‍മ്മാണം തുടങ്ങിയ മേഖലകളിലെല്ലാം കുതിച്ചുചാട്ടമുണ്ടാക്കണം. നല്ല മണ്ണും ജലവും വെളിച്ചവും നമുക്കുണ്ട്. തൊഴില്‍ വൈദഗ്ധ്യവും അധ്വാനശേഷിയുമുള്ള മനുഷ്യ വിഭവവും നമുക്കുണ്ട്. ഈ സാധ്യതകളെയെല്ലാം പ്രയോജനപ്പെടുത്തി സമഗ്രവും സര്‍വതല സ്പര്‍ശിയുമായ ഒരു വികസനമാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.കേരളത്തെ കൂടുതല്‍ മുന്നോട്ടു കൊണ്ടുപോകാനുതകുന്ന സമീപനങ്ങളാകും ബജറ്റിലുണ്ടാവുക’. ധനമന്ത്രി പറഞ്ഞു.
Story Highlights: kerala budget 2022, kn balagopal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here