Advertisement

”ഒരു മിശിഹയും ഇനി വരാനില്ല…”!… കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തോല്‍വിക്കിടെ റിജില്‍ മാക്കുറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റ്

March 10, 2022
Google News 1 minute Read

തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ കനത്ത തോല്‍വിക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസിലും മറ്റ് വര്‍ഗബഹുജന സംഘടനകളിലുമെല്ലാം കടുത്ത അമര്‍ഷമെന്ന് സൂചന. ഇന്ന് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ് അമ്പേ പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. ഗോവ, യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് ഇന്ന് വോട്ടെണ്ണല്‍ നടന്നത്. മണിപ്പൂരിലും പഞ്ചാബിലും അധികാരത്തിലിരുന്ന കോണ്‍ഗ്രസിന് ഇത്തവണ കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചുപോകുന്ന സ്ഥിതിയാണുണ്ടായത്. പഞ്ചാബില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന് യു.പിയില്‍ പിടിച്ചുനില്‍ക്കാന്‍ പോലുമായില്ല. അഞ്ച് സംസ്ഥാനങ്ങളില്‍ ഒരിടത്തും ഭരണം പിടിക്കാന്‍ കഴിയാതെ പോയ കോണ്‍ഗ്രസിന്റെ മുഖ്യ പ്രതിപക്ഷമെന്ന നേതൃപദവിക്കും വലിയ ഇളക്കം തട്ടിക്കഴിഞ്ഞു.

പഞ്ചാബില്‍ ആം ആദ്മിയും മണിപ്പൂരില്‍ ബിജെപിയുമാണ് കോണ്‍ഗ്രസിനെ മലര്‍ത്തിയടിച്ചത്. ഇതിന് പിന്നാലെയാണ് കേരളത്തിലെ യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് പ്രതിഷേധത്തിന്റെ സ്വരവും വ്യക്തമായത്. ഒരു മിശിഹയും ഇനി വരാനില്ലെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ വൈസ് പ്രസിഡന്റായ റിജില്‍ മാക്കുറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

Story Highlights: No Messiah Coming; Rijal Makutty’s Facebook

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here