ജനാധിപത്യത്തില്‍ വോട്ടാണ് പരമപ്രധാനം, കഠിനാധ്വാനം വോട്ടാക്കിമാറ്റാനായില്ല; പ്രിയങ്കാ ഗാന്ധി
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പ്രതികരണവുമായി പ്രിയങ്കാ ഗാന്ധി. ‘ജനാധിപത്യത്തില്‍ ജനങ്ങളുടെ വോട്ടാണ് പരമപ്രധാനം. ഞങ്ങളുടെ പ്രവര്‍ത്തകരും നേതാക്കളും കഠിനാധ്വാനം ചെയ്തു, സംഘടന രൂപീകരിച്ചു, ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ പോരാടി. പക്ഷേ, ഞങ്ങളുടെ കഠിനാധ്വാനം വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞില്ല’. പ്രിയങ്ക ട്വീറ്റ് ചെയ്തു.
लोकतंत्र में जनता का मत सर्वोपरि है। हमारे कार्यकर्ताओं और नेताओं ने मेहनत की, संगठन बनाया, जनता के मुद्दों पर संघर्ष किया। लेकिन, हम अपनी मेहनत को वोट में तब्दील करने में कामयाब नहीं हुए।
— Priyanka Gandhi Vadra (@priyankagandhi) March 10, 2022
कांग्रेस पार्टी सकारात्मक एजेंडे पर चलकर उप्र की बेहतरी व जनता की भलाई के लिए…1/2
ഉത്തര്‍പ്രദേശില്‍ മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ഒരു പാര്‍ട്ടിക്ക് തുടര്‍ഭരണം ലഭിക്കുന്നത്. 2017നെ അപേക്ഷിച്ച് സീറ്റുകള്‍ കുറവാണെങ്കിലും കര്‍ഷക കൂട്ടക്കൊല നടന്ന ലഖിംപൂരിലും ഹത്രസിലും ബിജെപി വിജയക്കൊടി നാട്ടി. സമാജ്വാദി പാര്‍ട്ടി നില മെച്ചപ്പെടുത്തിയെങ്കിലും കോണ്‍ഗ്രസും ബിഎസ്പിയും സംസ്ഥാനത്ത് തകര്‍ന്നടിഞ്ഞു. കോണ്‍ഗ്രസിന് നേരത്തെ നഷ്ടപ്പെട്ടുതുടങ്ങിയ റായ്ബലേറിയിലും അമേഠിയിലും ബിജെപിക്ക് തേരോട്ടം നേടാനായി.
Read Also : തോല്‍വിക്ക് കാരണം തേടി കോണ്‍ഗ്രസ്; അടിയന്തര പ്രവര്‍ത്തക സമിതി ഉടന്‍ ചേരും
അതേസമയം തോല്‍വിയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളും, ജനവിധി അംഗീകരിക്കുന്നുവെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ജനവിധി വിനയപൂര്‍വ്വം സ്വീകരിക്കുക. ജനവിധി നേടിയവര്‍ക്ക് ആശംസകള്‍. കഠിനാധ്വാനത്തോടെയും അര്‍പ്പണബോധത്തോടെയും പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നന്ദി. ഇന്ത്യയിലെ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
Story Highlights: priyanka gandhi, assembly election 2022, congree failure
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here