Advertisement

നെഹ്രു കുടുംബത്തിന്റെ തട്ടകമായ റായ്ബറേലിയിൽ കോൺഗ്രസിന് വൻ തിരിച്ചടി

March 10, 2022
Google News 2 minutes Read
raebareli drops congress leans towards bjp

ഉത്തർപ്രദേശിൽ പ്രിയങ്കാ ഗാന്ധി നയിക്കുന്ന കോൺഗ്രസിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. നെഹ്രു കുടുംബത്തിന്റെ തട്ടകമായിരുന്ന റായ്ബലേറിയിൽ കോൺഗ്രസ് തകർന്നടിഞ്ഞു. റായ്ബറേലിയിൽ ബിജെപി സ്ഥാനാർത്ഥി അദിതി സിംഗാണ് മുന്നിട്ട് നിൽക്കുന്നത്. കോൺഗ്രസിന്റെ മനീഷ് ചൗഹാൻ മണ്ഡലത്തിൽ പിന്നിലാണ്.

1952 മുതൽ കോൺഗ്രസിനെ തുണച്ച റായ്ബറേലി മണ്ഡലം 1996-1998 ൽ മാത്രമാണ് ബിജെപിയെ തുണച്ചത്. അന്ന് അശോക് സിംഗാണ് റായ്ബറേലിയിൽ നിന്ന് വിജയിച്ചത്. എന്നാൽ 2022ൽ വീണ്ടും ബിജെപിയെ തുണയ്ക്കുന്ന കാഴ്ചയാണ് റായ്ബറേലി മണ്ഡലത്തിൽ കാണുന്നത്.

കോൺഗ്രസ് നേതാവായിരുന്ന അഖിലേഷ് സിംഗിന്റെ മകളാണ് റായ്ബറേലിയിൽ ബിജെപി സ്ഥാനാർത്ഥിയായ അദിതി സിംഗ്. 2007 ലും 2012 ലും കോൺഗ്രസ് ടിക്കറ്റിൽ റായ്ബറേലിയിൽ നിന്ന് മത്സരിച്ച് ജയിച്ച വ്യക്തിയാണ് അഖിലേഷ് സിംഗ്.

Read Also : യുപിയിൽ വെന്നിക്കൊടി പാറിച്ച് യോഗിയും സഹമന്ത്രിമാരും

2017 ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന അദിതി സിംഗ് 1,28,319 വോട്ടുകൾക്കാണ് അന്ന് റായ്ബറേലിയിൽ നിന്ന് വിജയിച്ചത്. തൊട്ടടുട്ട തെരഞ്ഞെടുപ്പിൽ എതിർപാർട്ടിക്ക് വേണ്ടി അതേ മണ്ഡലത്തിൽ നിന്ന് തന്നെയാണ് അദിതി സിംഗ് ജനവിധി തേടുന്നത്. 2021 നവംബർ 25നാണ് അദിതി ബിജെപിയിൽ ചേരുന്നത്.

2017 ൽ ഏഴ് സീറ്റുകൾ നേടിയ കോൺഗ്രസ് ഇത്തവണ മൂന്ന് സീറ്റിലേക്ക് ചുരുങ്ങുന്ന കാഴ്ചയാണ് കാണുന്നത്.

Story Highlights: raebareli drops congress leans towards bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here