Advertisement

രാജ്യസഭാ സീറ്റുവിഭജനം; ചൊവ്വാഴ്ച ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനിക്കും

March 10, 2022
1 minute Read
Rajya Sabha seat division

രാജ്യസഭാ സീറ്റുവിഭജനം ചൊവ്വാഴ്ച ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനിക്കാന്‍ സിപിഐഎം-സിപിഐ ധാരണ. ഇരു പാര്‍ട്ടികളുടേയും നേതാക്കള്‍ എകെജി സെന്ററില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്.

എല്‍ഡിഎഫിന് വിജയിക്കാന്‍ കഴിയുന്ന രണ്ട് രാജ്യസഭാ സീറ്റുകളില്‍ ഒന്നു സിപിഐക്കു വേണമെന്ന ആവശ്യം ചര്‍ച്ചയില്‍ പങ്കെടുത്ത സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പന്ന്യന്‍ രവീന്ദ്രനും മുന്നോട്ടുവെച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണ് സിപിഐഎമ്മിനെ പ്രതിനിധീകരിച്ചത്. മറ്റു ഘടകകക്ഷികളുമായിക്കൂടി ചര്‍ച്ച നടത്തിയ ശേഷം എല്‍ഡിഎഫില്‍ അന്തിമതീരുമാനമെടുക്കാമെന്നായിരുന്നു അവരുടെ മറുപടി.

Read Also : രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് നാളെ

അതിനിടെ, ചൊവ്വാഴ്ച തന്നെ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം സിപിഐ വിളിച്ചുചേര്‍ത്തിട്ടുണ്ട്. സീറ്റു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അടിയന്തരമായി യോഗം വിളിച്ചതെന്നാണ് സൂചന.

Story Highlights: Rajya Sabha seat division, cpim-cpi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top