Advertisement

വോട്ടെണ്ണൽ നിസാരമല്ല ! എങ്ങനെയാണ് വോട്ടുകൾ എണ്ണുന്നത് ? [ 24 Explainer]

March 10, 2022
Google News 4 minutes Read
vote counting process explained

18 കോടി ബാലറ്റുകൾ…വോട്ടെണ്ണാൻ 50,000 പേർ, 650 നിരീക്ഷകർ…1,200 കൗണ്ടിംഗ് സെന്ററുകൾ…നിസാരമല്ല ഈ വോട്ടെണ്ണൽ പ്രക്രിയ. ( vote counting process explained )

18.34 കോടി വോട്ടർമാരാണ് ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലായി വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്രയധികം വോട്ടുകൾ എങ്ങനെയാണ് എണ്ണിത്തീർക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ ? ആ പ്രക്രിയ അറിയാം…

സമയം 6 മണി

വോട്ടെണ്ണുന്നതിനായി നിയോഗിച്ച ഉദ്യോഗസ്ഥർ ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യും.

സമയം 6.45- 7 മണി

സ്ഥാനാർത്ഥികൾ, പൊതുനിരീക്ഷകർ എന്നിവരുടെ സാന്നിധ്യത്തിൽ സ്‌ട്രോങ്ങ്‌റൂമുകൾ തുറക്കും.

സമയം 8 മണി

പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തുടങ്ങും

സമയം 8.30

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകൾ എണ്ണി തുടങ്ങും

Read Also : റിസോർട്ടല്ല, ഉത്തരാഖണ്ഡിലുള്ളത് ‘ഹെലികോപ്റ്റർ രാഷ്ട്രീയം’; ചാർട്ടേർഡ് വിമാനവും തയാർ

ഇവിഎം വോട്ടെണ്ണൽ :

-ഓരോ മണ്ഡലത്തിലും ഒരു നിരീക്ഷകൻ ഉണ്ടാകും

-സ്‌ട്രോങ്ങ് റൂമിൽ നിന്ന് അകത്തേക്കും പുറത്തേക്കും വോട്ടിംഗ് മെഷീനുകൾ കൈമാറാൻ ഒരു ഡിസ്ട്രിബ്യൂഷൻ ഓഫിസറെ ചുമതലപ്പെടുത്തിയിരിക്കും.

-വോട്ടെണ്ണുന്ന സ്ഥലത്തെ ഓരോ ടേബിളിലും ഒരു കൗണ്ടിംഹ് സൂപ്പർവൈസറും (ഗസറ്റഡ് ഓഫിസർ), രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റുമാരും, ഒരു മൈക്രോ ഒബ്‌സർവറും ഉണ്ടാകും. പോസ്റ്റൽ ബാലറ്റ് ടേബിളിൽ രണ്ട് മൈക്രോ ഒബ്‌സർവർമാർ ഉണ്ടാകും.

-പ്രത്യേകം സജ്ജീകരിച്ചിരിച്ചിരിക്കുന്ന ടേബിളിലായി രണ്ട് അഡീഷ്ണൽ മൈക്രോ ഒബ്‌സർവർമാർ ഉണ്ടാകും. വോട്ടെണ്ണലിന്റെ ഓരോ റൗണ്ടും ഇവർ നിരീക്ഷിച്ച് ജനറൽ ഒബ്‌സർവറിന് റിപ്പോർട്ട് നൽകും.

-വോട്ടിം മെഷീനിലെ റിസൾട്ട് ബട്ടനിൽ അമർത്തുന്നതോടെ ഓരോ സ്ഥാനാർത്ഥിയുടേയും അതത് പോളിംഗ് സ്‌റ്റേഷനിലെ വോട്ടുകൾ തെളിഞ്ഞ് വരും.

-ഈ സംഖ്യ കൗണ്ടിംഗ് സൂപ്പർവൈസറും കൗണ്ടിംഗ് അസിസ്റ്റന്റും രേഖപ്പെടുത്തുകയും ഇത് റിട്ടേണിംഗ് ഓഫിസർക്ക് കൈമാറുകയും ചെയ്യും.

-റിട്ടേണിംഗ് ഓഫിസർ ഓരോ റൗണ്ട് വോട്ടെണ്ണലിന്റെ റിസൾട്ടുകളും കൂട്ടിച്ചേർത്ത് ഹാളിലെ വെള്ള ബോർഡിൽ എഴുതും. ഒപ്പം തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലും ഈ സംഖ്യ കാണാൻ സാധിക്കും.

ഓരോ മണ്ഡലത്തിലേയും അവസാന റിസൾട്ട് പോസ്റ്റൽ ബാലറ്റ് കൂടി എണ്ണിത്തീർത്ത് അതുകൂടി ചേർക്കാതെ പ്രഖ്യാപിക്കില്ല. ഒരു റൗണ്ട് വോട്ടെണ്ണലിന് ഏകദേശം 15 മിനിറ്റ് എടുക്കുമെന്നാണ് കണക്ക് കൂട്ടൽ. ഓരോ മണ്ഡലത്തിലും ഏത്ര റൗണ്ട് വോട്ടെണ്ണൽ നടക്കും എന്നത് മണ്ഡലത്തിലെ പോളിംഗ് സ്‌റ്റേഷനുകളുടെ എണ്ണത്തിനനുസൃതമായിരിക്കും.

Story Highlights: vote counting process explained , assembly election 2022 , election result , uttar pradesh, punjab, uttarakhand, goa, manipur election results

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here