Advertisement

റഷ്യയിലേക്കുള്ള ഉൽപന്നവിതരണം അവസാനിപ്പിച്ച് ആമസോൺ

March 11, 2022
Google News 1 minute Read

ഓൺലൈൻ വിപണിയായ ആമസോൺ റഷ്യയിലേക്കുള്ള ഉൽപന്നവിതരണം നിർത്തി. റഷ്യൻ ഉപയോക്താക്കൾക്ക് ആമസോൺ പ്രൈം വിഡിയോ സേവനവും നിഷേധിക്കും. ഉപരോധങ്ങളെത്തുടർന്നു ബാങ്കിങ് സേവനങ്ങൾ മുടങ്ങിയ സാഹചര്യത്തിലാണിത്. യുട്യൂബ് പ്രീമിയം, സൂപ്പർ ചാറ്റ് പോലെയുള്ള പെയ്ഡ് സേവനങ്ങൾ ഉപയോക്താക്കൾക്ക് ലഭിക്കില്ല.

Read Also : യുദ്ധം തമാശയല്ല, ഇത് വേർപിരിയലിന്റെയും കണ്ണീരിന്റെയും നിമിഷങ്ങൾ; യുദ്ധത്തിൽ തകർന്ന യുക്രൈനിൽ നിന്നുള്ള ദൃശ്യങ്ങൾ…

ഗൂഗിൾ പ്ലേ സർവീസസും യുട്യൂബും റഷ്യയിലെ പെയ്ഡ് സേവനങ്ങൾ നേരത്തെ നിർത്തി. റഷ്യൻ യുട്യൂബർമാർക്കു റഷ്യയിൽ നിന്നു പരസ്യവരുമാനവും ലഭിക്കില്ല. അതേ സമയം, ആപ്പിൾ മാപ്സ് സേവനം റഷ്യയ്ക്കു പുറത്തുള്ള ഉപയോക്താക്കൾക്ക് തങ്ങളുടെ ഡിജിറ്റൽ ഭൂപടത്തിൽ ക്രൈമിയയെ യുക്രൈന്റെ ഭാഗമായി കാണിച്ചുതുടങ്ങി. 2014ൽ റഷ്യ യുക്രൈന്റെ പക്കൽ നിന്നു നിന്നു ക്രൈമിയ പിടിച്ചെടുത്തിരുന്നു.

Story Highlights: amazon-google-ban-in-russia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here