തലപ്പത്ത് ഗാന്ധി കുടുംബമില്ലാതെ കോണ്‍ഗ്രസിനെ മുന്നോട്ടുകൊണ്ടുപോകുന്നത് അസാധ്യം: ഡി കെ ശിവകുമാര്‍

ഗാന്ധി കുടുംബം തലപ്പത്തില്ലെങ്കില്‍ കോണ്‍ഗ്രസിന് ഒത്തൊരുമിച്ച് മുന്നോട്ടുപോകുന്നത് അസാധ്യമാകുമെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞ ശേഷം പാര്‍ട്ടി നേതൃത്വം കനത്ത വിമര്‍ശനം നേരിടുന്ന പശ്ചാത്തലത്തിലായിരുന്നു ശിവകുമാറിന്റെ പരാമര്‍ശം.
കോണ്‍ഗ്രസിന്റെ ഐക്യത്തിന്റെ മുഖ്യ കാരണം ഗാന്ധി കുടുംബമാണ്. അവര്‍ നയിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന് ഒന്നിച്ചുനില്‍ക്കാന്‍ സാധിക്കില്ല. വ്യക്തിപരമായ നേട്ടം മാത്രം ലക്ഷ്യം വെക്കുന്നവര്‍ക്കും അധികാര മോഹികള്‍ക്കും കോണ്‍ഗ്രസ് വിടാം. അവശേഷിക്കുന്നവര്‍ ഗാന്ധി കുടുംബത്തിന്റെ നേതൃത്വത്തില്‍ തൃപ്തരാണെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.
Read Also : അഞ്ച് സംസ്ഥാനങ്ങളിലെ ദയനീയ പരാജയം; കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് ജി 23 നേതാക്കൾ
അഞ്ച് സംസ്ഥാനങ്ങളില്‍ നേരിട്ട ദയനീയ പരാജയത്തിന് പിന്നാലെ ജി ഗ്രൂപ്പ് 23 (ജി 23) നേതാക്കള്‍ നേതൃമാറ്റത്തിനായി ആവശ്യം ഉയര്‍ത്തിയിരുന്നു. കോണ്‍ഗ്രസിന് നേതൃമാറ്റം ശക്തമായി ഉന്നയിക്കാന്‍ ഒരുങ്ങുകയാണ് തിരുത്തല്‍വാദി നേതാക്കള്‍. ഉടന്‍ തന്നെ പ്രവര്‍ത്തക സമിതി യോഗം വിളിക്കണമെന്ന് ആവശ്യം.
കോണ്‍ഗ്രസിലെ ഗ്രൂപ്പ് 23 നേതാക്കള്‍ യോഗം ചേരുന്നു. ഗുലാം നബി ആസാദിന്റെ വീട്ടിലാണ് യോഗം നടക്കുന്നത്. കപില്‍ സിബല്‍, ആനന്ദ് ശര്‍മ്മ, മനീഷ് തിവാരി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചു കാലമായി ജി 23 എന്ന് സ്വയം വിശേഷിപ്പിക്കുന്ന നേതാക്കളുടെ സംഘം കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയാണ്.
കോണ്‍ഗ്രസിന്റെ നിലവിലെ സ്ഥിതിയില്‍ വിഷമമുള്ള, സംഘടനെ പുനരുജ്ജീവിപ്പിക്കാന്‍ ആഗ്രഹിക്കുന്ന സംഘമെന്നാണ് കൂട്ടത്തിലെ നേതാക്കള്‍ പലയിടത്തായി സ്വയം വിശേഷിപ്പിച്ചിട്ടുള്ളത്. ജി 23 എന്നാല്‍ ഗാന്ധി 23 എന്നാണെന്നാണ് സംഘത്തിലെ അംഗമായ രാജ് ബബ്ബാര്‍ മുമ്പൊരിക്കല്‍ പറഞ്ഞത്.
മുന്‍ രാജ്യസഭ എംപി ഗുലാം നബി ആസാദ്, കേന്ദ്ര മന്ത്രിമാരായിരുന്ന ആനന്ദ് ശര്‍മ്മ, കപില്‍ സിബല്‍, മനീഷ് തിവാരി, ശശി തരൂര്‍, എംപി വിവേക് തന്‍ഘ, എഐസിസി ഭാരവാഹികളായ മുകുള്‍ വാസ്‌നിക്, ജിതേന്ദ്ര പ്രസാദ്, മുതിര്‍ന്ന നേതാക്കളായ ഭുപീന്ദര്‍ സിംഗ് ഹൂഡ, രാജേന്ദ്ര കൗര്‍ ഭട്ടാല്‍, എം വീരപ്പമൊയ്‌ലി, പൃഥ്വിരാജ് ചൗഹാന്‍, പി ജെ കുര്യന്‍, അജയ് സിംഗ്, രേണുക ചൗധരി, മിലിന്ദ് ദിയോറ, രാജ് ബബ്ബര്‍, അരവിന്ദ് സിംഗ് ലവ്‌ലി, കൗള്‍ സിംഗ് ഠാക്കൂര്‍, അഖിലേഷ് പ്രസാദ് സിംഗ്, കുല്‍ദീപ് ശര്‍മ്മ, യോഗാനന്ദ് ശാസ്ത്രി, സന്ദീപ് ദീക്ഷിത്. എന്നിവരാണ് ജി 23 അംഗങ്ങള്‍.
Story Highlights: dk shivkumar gandhi family congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here