Advertisement

ഭൂനികുതി പരിഷ്‌കരിക്കും; ഭൂമിയുടെ ന്യായവില 10% കൂട്ടും, മോട്ടോർ വാഹന നികുതി 1% വർധിപ്പിക്കും

March 11, 2022
2 minutes Read

അതിജീവനം സാധ്യമായെന്നും സാധാരണ നിലയിലേക്ക് ജനജീവിതം എത്തിയെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇത് നികുതി വരുമാനത്തിലും സമ്പദ് വ്യവസ്ഥയിലും പ്രതിഫലിക്കും. ആഭ്യനന്തരനികുതി വരുമാനം വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയുടെ ന്യായവില പത്ത് ശതമാനം വർധിപ്പിക്കും.
മോട്ടോർ വാഹന നികുതി ഒരു ശതമാനം വർധിപ്പിച്ചുവെന്നും ധനമന്ത്രി വ്യക്തമാക്കി. ഭൂമിയുടെ ന്യായവിലയിലെ അപാകതകൾ പരിശോധിക്കാനും പരിഹരിക്കാനും ഉന്നതതല സമിതി രൂപീകരിക്കും. എല്ലാ വിഭാഗങ്ങളിലും നിലവിലുള്ള ന്യായവിലയിൽ പത്ത് ശതമാനം ഒറ്റത്തവണ വർധനവ് നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

200 കോടിയുടെ അധിക അവരുമാനമാണ് പ്രതീക്ഷിക്കുന്നത്.ഗ്രാമപഞ്ചായത്ത്,മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവിടങ്ങളിൽ 40.476 നു മുകളിൽ പുതിയ സ്ളാബ് ഏർപ്പെടുത്തി അടിസ്ഥാന ഭൂനികുതി പരിഷകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read Also : ഗതാഗത മേഖലയ്ക്കായി 1788.67 കോടി രൂപ

എല്ലാ സ്ലാബുകളിലെയും അടിസ്ഥാന ഭൂനികുതി വർധിപ്പിക്കും. ഇതിലൂടെ 80 കോടിയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പ്രളയസൈസ് അധികം അടച്ചവർക്ക് റീ ഫണ്ട് നൽകുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.\

Story Highlights: Kerala Budget- Land tax will be revised

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement