‘അമിതമായ ഒരു വാഗ്‌ദാനവും നൽകുന്നില്ല, ബജറ്റിൽ പറഞ്ഞെതെല്ലാം നടപ്പാക്കാവുന്ന കാര്യങ്ങൾ’; ധനമന്ത്രി ട്വന്റിഫോർ എൻകൗണ്ടറിൽ

ബജറ്റിൽ പറഞ്ഞെതെല്ലാം നടപ്പാക്കാവുന്ന കാര്യങ്ങളെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ബജറ്റ് അവതരണത്തിന് ശേഷം ട്വന്റിഫോർ എൻകൗണ്ടറിലാണ് വിഷയവുമായി ബന്ധപ്പെട്ട് ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രതികരിച്ചത്. യാഥാർത്ഥ്യ ബോധത്തോടെയുള്ള ബജറ്റെന്ന് ധനമന്ത്രി പറഞ്ഞു.
നടപ്പാക്കാൻ സാധിക്കാത്ത ഒരു പദ്ധതിയും ബജറ്റിൽ ഇല്ല. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ ഊന്നൽ നൽകണമെന്നത് നേരത്തെ തന്നെ എൽഡിഎഫ് നയമാണ്. അറിവ് ഉൽപ്പാദനത്തിലേക്ക് നയിക്കണം. പുതിയ കോഴ്സുകൾ വരണം. ക്യാമ്പസുകളിൽ കൂടുതൽ സൗകര്യങ്ങൾ വേണം. ഹോസ്റ്റലുകൾ അടക്കം കുറവാണ് ഇപ്പോൾ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
ബജറ്റിൽ ഊന്നിയത് പ്രായോഗിക പദ്ധതികളാണ്. അമിതമായ ഒരു വാഗ്‌ദാനവും നൽകുന്നില്ല. ജി എസ് ടി വരുമാനവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റേത് നിഷേധാത്മക സമീപനമാണെന്ന് ആവർത്തിച്ച് ധനമന്ത്രി. നികുതി പരിഹരിക്കാൻ പല മാർഗങ്ങൾ സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
Read Also : ഗതാഗത മേഖലയ്ക്കായി 1788.67 കോടി രൂപ
നികുതി പിരിക്കുന്നത് കൂട്ടാൻ നടപടിയുണ്ടാകും. ധനക്കമ്മി കേന്ദ്രത്തിന്റെ പകുതിയേ ഉള്ളൂ. വരുമാനം കൂട്ടാനുള്ള നടപടികൾ കാര്യക്ഷമമാക്കും. സ്വകാര്യ നിക്ഷേപം ഒരിക്കലും തടഞ്ഞിട്ടില്ല. സ്വകാര്യമേഖലയ്ക്ക് കൂടുതൽ ഇളവുകളാണ് നൽകിയത്. ബജറ്റിൽ ഒരു നയവ്യതാസവുമില്ല ഇല്ല.
കെഎസ്ആർടിസിക്ക് സഹായം നൽകേണ്ടത് ഇപ്പോൾ ആവശ്യമാണ്. സ്വകാര്യ ബസ് ഓപ്പറേറ്റർമാർക്ക് സഹായങ്ങൾ നേരത്തെ നൽകിയിട്ടുണ്ട്. സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം ന്യായമാണ്. ലാഭകരമായി വിളകൾ കൃഷി ചെയ്യാൻ അന്തരീക്ഷം ഒരുക്കുക എന്നതാണ് ലക്ഷ്യമെന്ന് ധനമന്ത്രി പറയുന്നു.
ഏതെങ്കിലും വിഭാഗത്തിന് ദുരുപയോഗം ചെയ്യാൻ അവസരമൊരുക്കുന്ന തരത്തിൽ നിയമഭേദഗതിയുണ്ടാകില്ലെന്നാണ് ബാലഗോപാലിൻറെ ഉറപ്പ്. തോട്ടങ്ങളിൽ മറ്റ് കൃഷികളും, സ്വകാര്യവ്യവസായ പാർക്കുകൾക്ക് കൂടുതൽ ഭൂമിയും അനുവദിക്കാനാണ് സർക്കാർ തീരുമാനം. വ്യാപാരി വ്യവസായികളുടെ പരാതി പരിഹരിക്കും. കെഎഫ്‍സി തന്നെ പലിശ കുറഞ്ഞ പല പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ വ്യാപാരികൾക്കൊപ്പം തന്നെയാണെന്നും ബാലഗോപാൽ ഉറപ്പ് നൽകി.
Story Highlights: knbalagopal-24-encounter-exclusive-