യുദ്ധങ്ങൾ തുടങ്ങിയ തീയതി തമ്മിലുള്ള ബന്ധം; വിചിത്രമായ കണ്ടുപിടുത്തവുമായി യുവാവ്…

യുദ്ധങ്ങൾ എന്നും ബാക്കിവെച്ചത് ദുരിതങ്ങൾ മാത്രമാണ്. യുക്രൈനിൽ നിന്നുള്ള കാഴ്ചകൾ നോക്കു. ഒരു രാജ്യവും ജനതയും തകർന്നില്ലാതാകുന്ന ഹൃദയഭേദകമായ രംഗങ്ങൾ. വേദനയുടെയും കണ്ണീരിന്റെയും ഭയാനകമായ നിമിഷങ്ങളിലൂടെയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങൾ അവർ കടന്നുപോയത്. റഷ്യൻ സൈന്യം വീണ്ടും ശക്തമായാണ് യുക്രൈനിനെ ആക്രമിക്കുന്നത്. നിരവധി യുക്രൈനിയൻ പൗരന്മാർ ജീവൻ രക്ഷിക്കാനായി നഗരത്തിന്റെ തെരുവുകളിൽ ഒളിച്ചിരിക്കുന്നുണ്ട്. ചിലർ മെട്രോ സ്റ്റേഷനുകളിലും ചിലർ ബേസ്മെന്റുകളിലുമെല്ലാം അഭയം പ്രാപിച്ചിരിക്കുകയാണ്. ലോകമഹായുദ്ധങ്ങൾക്ക് സമമാണ് റഷ്യ-യുക്രെയ്ൻ യുദ്ധമെന്നാണ് വിദഗ്ദർ അഭിപ്രായപെടുന്നത്. ലോക മഹാ യുദ്ധങ്ങളും യുക്രെയ്‌നിൽ നടക്കുന്ന യുദ്ധവും തമ്മിൽ വിചിത്രമായൊരു സാമ്യം കണ്ടെത്തിയിരിക്കുന്നതാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
പാട്രിക് ബെറ്റ് ഡേവിഡ് എന്ന ലോകപ്രശസ്ത വ്യവസായിയാണ് ഈ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. ഡേവിഡിന്റെ വിചിത്രമായ കണ്ടുപിടുത്തം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ട്വിറ്റർ അക്കൗണ്ടിലാണ് ഇത് പങ്കുവെച്ചിരിക്കുന്നത്. നാല് വർഷത്തിലേറെ നീണ്ടുനിന്ന യൂറോപ്പ് കേന്ദ്രമാക്കി നടന്ന യുദ്ധമാണ് ഒന്നാം ലോക മഹായുദ്ധം. 1914 ജൂലൈ 28 ആരംഭിച്ച യുദ്ധം നീണ്ടുനിന്നത് 1918 നവംബർ 11 വരെയാണ്. അതായത് 28-06-1914 നാണ് യുദ്ധം ആരംഭിക്കുന്നത്. ഈ തീയതിയെ 28, 7, 19, 14 എന്നിങ്ങനെ വിഭജിച്ച് തമ്മിൽ കൂട്ടിയാൽ കിട്ടുന്ന സഖ്യ 68 ആണ്.
Everything to me is a mathematical formula.
— Patrick Bet-David (@patrickbetdavid) March 5, 2022
This one is strange. ?? pic.twitter.com/zJuPGf0LQe
ഇനി സമാനമായി നടന്ന അടുത്ത യുദ്ധം പരിശോധിക്കാം. ആഗോളതലത്തിൽ ജർമ്മനി പോളണ്ടിനെ ആക്രമിച്ച് തുടങ്ങിയ യുദ്ധമാണ് രണ്ടാം ലോക മഹായുദ്ധം. 1939-1945 വരെയുള്ള സമയത്താണ് ഇത് നടക്കുന്നത്. 1-09-1939 ലാണ് രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുന്നത്. ഇത് വിഭജിച്ച് 19, 39,19, 45 കൂട്ടിയാൽ കിട്ടുന്നതും 68 ആണ്. ഇതും റഷ്യ-യുക്രൈൻ തമ്മിലുള്ള യുദ്ധവും ബന്ധപ്പെടുത്തിയാണ് യുവാവ് പോസ്റ്റ് ഇട്ടിരിക്കുന്നത്.
Read Also : ആരോടും മിണ്ടുന്നില്ല, തൂവലുകൾ കൊത്തിപറിച്ചു; ഉടമയുടെ മരണം താങ്ങാനാവാതെ തത്ത…
ഫെബ്രുവരി 24 നാണ് റഷ്യ യുക്രൈനിനെ ആക്രമിക്കുന്നത്. അതായത് 24-02-2020. ഈ തീയതിയെ വിഭജിച്ച് കിട്ടുന്ന 24, 2, 20, 22 എന്നീ സംഖ്യകൾ കൂട്ടുമ്പോഴും 68 ആണ് ലഭിക്കുന്നത്. ’എനിക്ക് എല്ലാം ഒരു ഗണിത സൂത്രവാക്യമാണ്. ഇത് വിചിത്രമാണ്,’ തീയതികൾ തമ്മിലുള്ള ബന്ധം പങ്കുവെച്ചുകൊണ്ട് പാട്രിക് ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്. എന്തുതന്നെയാണെങ്കിലും യുക്രൈനിനെതിരെയുള്ള റഷ്യയുടെ യുദ്ധം ഉടനെ അവസാനിക്കട്ടെ എന്ന് പ്രാർത്ഥിക്കാം….
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here