Advertisement

ആരോടും മിണ്ടുന്നില്ല, തൂവലുകൾ കൊത്തിപറിച്ചു; ഉടമയുടെ മരണം താങ്ങാനാവാതെ തത്ത…

March 10, 2022
3 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നമ്മുടെ വീട്ടിലെ അരുമകളാണ് വളർത്തുമൃഗങ്ങൾ. നമ്മളോടൊപ്പം എപ്പോഴും സമയം ചെലവഴിച്ച്, നമുക്കായി കാത്തിരുന്ന്, നമ്മളെ ഏറെ സ്നേഹിക്കുന്ന പ്രിയപ്പെട്ടവർ. ഇവർക്ക് എന്തെങ്കിലും പറ്റിയാൽ നമുക്ക് ഉണ്ടാകുന്ന വിഷമം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ആ വേദനയിൽ നിന്ന് പുറത്തുകടക്കൽ വളരെയധികം പ്രയാസമേറിയതാണ്. മൃഗങ്ങൾക്ക് തിരിച്ചും അങ്ങനെയാണെന്ന് പഠനങ്ങളിൽ പറയുന്നുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട ഉടമകളെ പിരിയേണ്ടി വരുന്നത് വളർത്തുമൃഗങ്ങളെയും ഏറെ വിഷമിക്കുന്ന ഒന്നാണ്. അങ്ങനെയൊരു വാർത്തയാണ് ഇന്ന് പറയുന്നത്.

തന്റെ ഉടമയുടെ മരണത്തെ തുടർന്ന് വിഷാദരോഗം ബാധിച്ച തത്തയെയാണ് പരിചയപ്പെടുത്തുന്നത്. പേര് ജെസ്സെ. വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഡോർസെറ്റിലാണ് ആഫ്രിക്കൻ ഗ്രേ പാരറ്റ് ഇനത്തിൽപ്പെട്ട ജെസ്സെ ഉടമയ്ക്കൊപ്പം കഴിഞ്ഞിരുന്നത്. ഉടമ മരിച്ചതിനെ തുടർന്ന് റോയൽ സൊസൈറ്റി ഫോർ ദ പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു അനിമൽസ് എന്ന സംഘടന ജെസ്സെയുടെ സംരക്ഷണം ഏറ്റെടുത്തു. പക്ഷെ ജെസ്സെയെ ഒട്ടും ഉത്സാഹമില്ലാതെയാണ് എന്നും കണ്ടത്. മറ്റു തത്തകൾ പോലെ കൂട്ട് കൂടാനോ സംസാരിക്കാനോ ജെസ്സെയ്ക്ക് താത്പര്യമില്ലായിരുന്നു. ഉടമയെ പിരിഞ്ഞതാണ് കാരണമെങ്കിലും അത് ദിവസങ്ങൾക്കുളിൽ ശരിയാകുമെന്നാണ് കരുതിയത്. പക്ഷെ ദിവസങ്ങൾ കഴിയുന്തോറും ജെസ്സെയുടെ സ്ഥിതി വഷളായി കൊണ്ടിരുന്നു.

ഏറ്റവും ഒടുവിൽ സ്വന്തം ശരീരത്തിൽ നിന്ന് തൂവലുകൾ കൊത്തിയടർത്തി കളയുന്ന അവസ്ഥയിലെത്തി. ആദ്യം എന്തെങ്കിലും രോഗാവസ്ഥയാകുമോ എന്ന് സംശയിച്ചെങ്കിലും ഉടമയുടെ മരണത്തെ തുടർന്നുള്ള മാനസിക ആഘാതമാണിതെന്ന് കണ്ടെത്തുകയായിരുന്നു. ഉടമയും വീടുമായി പൊരുത്തപെട്ട ജെസ്സെയ്ക്ക് വേറെയൊരു അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ സാധികുന്നില്ലായിരുന്നു. ഇതിനൊരു പരിഹാരം തേടാൻ ജെസ്സെയ്ക്ക് വേണ്ടി പുതിയ ഉടമയെ അന്വേഷിച്ച് തുടങ്ങി സംഘാടകർ. ഒടുവിൽ കഴിഞ്ഞ മാസം ഉടമയെ കണ്ടെത്തിയെങ്കിലും സൗത്ത് വെയ്ൽസിൽ നിന്നുള്ള റേച്ചൽ ലെതർ എന്ന യുവതി ജെസ്സെയെ ഏറ്റെടുക്കുകയായിരുന്നു.

Read Also : ഇതൊരു കിടിലൻ ചോദ്യമെന്ന് ബിടിഎസ് ആരാധകർ; സിബിഎസ്ഇ പരീക്ഷ പേപ്പറിലെ ചോദ്യത്തിന് കയ്യടിച്ച് വിദ്യാർഥികൾ…

അഞ്ച് പൂച്ചകൾക്കും രണ്ടു നായകൾക്കുമൊപ്പം റേച്ചൽ ജെസ്സെയെ വളർത്തുന്നത്. അവിടെ ജെസ്സെയ്ക്കായി വലുപ്പമുള്ള ഒരു കൂടുണ്ട്. ജെസ്സെയ്ക്ക് പ്രത്യേക പരിചരണവും നൽകുന്നുണ്ട്. ജെസ്സെ പതിയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇപ്പോൾ നായയും പൂച്ചയുമായി ജെസ്സെ കളിക്കാൻ തുടങ്ങിയെന്നും കൂടുതൽ വാക്കുകൾ സംസാരിക്കാൻ തുടങ്ങിയെന്നും റേച്ചൽ പറയുന്നു. എങ്കിലും തൂവലുകൾ കൊത്തിപ്പറിക്കുന്ന ശീലത്തിൽ നിന്ന് പൂർണമായും മോചിതനാകാൻ ജെസ്സെയ്ക്ക് പറ്റിയിട്ടില്ല. വീട്ടിലുള്ളവർക്കും ഇപ്പോൾ ജെസ്സെ ഏറെ പ്രിയപെട്ടവളാണ്.

Story Highlights: Depressed parrot who plucked out his own feathers after owner died finds new loving home in Aberdare

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement