Advertisement

ഇതൊരു കിടിലൻ ചോദ്യമെന്ന് ബിടിഎസ് ആരാധകർ; സിബിഎസ്ഇ പരീക്ഷ പേപ്പറിലെ ചോദ്യത്തിന് കയ്യടിച്ച് വിദ്യാർഥികൾ…

March 10, 2022
8 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലോകപ്രശസ്തമായ കൊറിയൻ മ്യൂസിക് ബാൻഡ് ആണ് ബിടിഎസ്. ഇങ്ങ് ഇന്ത്യയിലും ബിടിഎസ് ആരാധകർ ഏറെയാണ്. അത് അതിവേഗം വളർന്നുകൊണ്ടിരിക്കുന്നു എന്നത് മറ്റൊരു വസ്തുത. തങ്ങളുടെ സംഗീതത്തിന് ഒരു ലോകത്തെ മുഴുവൻ ചുവടുവെപ്പിച്ചവരാണ് ഇവർ. ഇപ്പോൾ സിബിഎസ്ഇ പരീക്ഷയിൽ ബിടിഎസിനെക്കുറിച്ച് വന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. 9–ാം ക്ലാസിലെ ഇംഗ്ലിഷ് പരീക്ഷയിലാണ് ഈ പ്രശസ്തമായ ബാൻഡിനെ കുറിച്ച് ചോദ്യം ചോദിച്ചിരിക്കുന്നത്. ബിടിഎസ് ലോകമാകെ പടർന്നു പിടിച്ചത് എങ്ങനെ എന്നാണ് ഒരു ചോദ്യം. ഈ ചോദ്യം ഉൾപ്പെട്ട പരീക്ഷ പേപ്പറിന്റെ ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ബിടിഎസ് ആരാധകർക്ക് ഇതിലധികം സന്തോഷം നൽകുന്ന മറ്റൊരു ചോദ്യം എന്താണെങ്കിലും വേറെ കാണില്ല. ദശലക്ഷകണക്കിന് ആരാധകരാണ് ബിടിഎസിനുള്ളത്. ബിടിഎസ് ആരാധകർ ആർമി എന്നാണ് അറിയപ്പെടുന്നത്. ബിടിഎസ് ആരാധകരെ കുറിച്ചും ചോദ്യപേപ്പറിൽ പരാമർശിച്ചിട്ടുണ്ട്. ഇതിലുള്ള ബിടിഎസ് ഇന്ത്യൻ ആർമിയുടെ സന്തോഷമാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കെ പോപ്പിലെ മറ്റു ബാൻഡുകളെക്കുറിച്ചും ചോദ്യമുണ്ടായിരുന്നെങ്കിലും ബിടിഎസ് ബാൻഡിന് ഏറെ ആരാധകരുള്ള ഇന്ത്യയിൽ അവരെ കുറിച്ചുള്ള ചോദ്യമാണ് വിദ്യാർത്ഥികളെ സന്തോഷിപ്പിച്ചത്.

സംഗീതലോകത്തിന് ബിടിഎസ് ഇതുവരെ നൽകിയ പ്രധാനപ്പെട്ട സംഭാവനകളും അവരുടെ ഇതുവരെയുള്ള നേട്ടങ്ങളെ കുറിച്ചും ചോദ്യപേപ്പറിൽ ചോദിച്ചിട്ടുണ്ട്. മറ്റു കെപോപ് ബാൻഡുകളായ ബ്ലാക്പിങ്ക്, എക്സോ, സ്ട്രേ കിഡ്സ്, ഗേൾസ് ജെനറേഷൻ, ട്വൈസ് ഇവരെ കുറിച്ചാണ് മറ്റു ചോദ്യങ്ങൾ. ബാന്‍ഡുകളെക്കുറിച്ചുള്ള വിവരങ്ങളുള്ള ദീർഘമായ പാരാഗ്രാഫ് ചോദ്യപേപ്പറിൽ നൽകിയിരിക്കുന്നു. തുടർന്ന് അതിൽ നിന്നുമാണ് ചോദ്യങ്ങൾ ചോദിച്ചിരിക്കുന്നത്. പാരഗ്രാഫിൽ നിന്നും ഉത്തരങ്ങൾ കണ്ടെത്തി ഒറ്റ വാക്കിലോ വാചകത്തിലോ വിദ്യാർഥികൾക്ക് ഉത്തരം നൽകാം.

Read Also : അമീഷ് ത്രിപാഠിയുടെ ശിവ നോവൽ പരമ്പര വെബ് സീരീസാവുന്നു

എന്താണെങ്കിലും വിദ്യാർത്ഥികൾക്കിടയിലും സോഷ്യൽ മീഡിയയിലും ചോദ്യം ഹിറ്റായിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ നിരവധി രസകരമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചോദ്യപേപ്പർ തയ്യാറാക്കിയത് ഏതെങ്കിലും ബിടിഎസ് ആരാധകൻ ആയിരിക്കുമെന്നാണ് സമൂഹ മാധ്യമങ്ങളിലെ കമന്റുകൾ. ഒന്നും പഠിക്കാതെ പോയ വിദ്യാർത്ഥികൾ ഈ ചോദ്യത്തിന് ഫുൾ മാർക്ക് നേടുമെന്നാണ് മറ്റു ചിലരുടെ കമന്റുകൾ. ലോകമെമ്പാടുമുള്ള സംഗീത പ്രേമികൾക്കിടയിൽ ബിടിഎസിന് ലഭിച്ച സ്വീകാര്യത മറ്റുപല ബ്രാൻഡുകൾക്കും വിദൂരമായ സ്വപ്നമാണ്. 2010 ലാണ് ഏഴ് പേരടങ്ങുന്ന ബിടിഎസ് ബാൻഡ് രുപം കൊള്ളുന്നത്. ഈ സംഘം പിന്നീട് സൃഷ്ടിച്ചത് ചരിത്രമാണ്.

അങ്ങ് കൊറിയയിൽ നിന്ന് ലോകരാജ്യങ്ങളിൽ ഈ ചെറുപ്പക്കാർ നേടിയ ആരാധകരുടെ എണ്ണം എണ്ണിയാൽ തീരില്ല. ഇവരുടെ ആദ്യം ഗാനം കാണികൾക്ക് മുന്നിൽ എത്തുന്നത് 2013 ലാണ്. അവിടുന്ന് ഇങ്ങോട്ട് അവർക്ക് പറയാനുള്ളത് നേട്ടത്തിന്റെയും പ്രയ്തനത്തിന്റെയും പ്രചോദനത്തിന്റെയും കഥയാണ്. ആർഎം, ജിൻ, ജെ-ഹോപ്പ്, ജിമിൻ, വി, ഷുഗ, ജംഗൂക് എന്നിവരാണ് ആരാധകരുടെ പ്രിയപ്പെട്ട ബിടിഎസ് താരങ്ങൾ.

Story Highlights: South Korean Band BTS makes appearance in a CBSE Class 9 English Paper

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement