Advertisement

വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

March 11, 2022
2 minutes Read

കുടിവെള്ളം ചോ​ദിക്കാനെന്ന വ്യാജേനെ വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. കോഴിക്കോട് പുതുപ്പാടി കൊട്ടാരക്കോത്താണ് സംഭവം. നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്തുവന്നിരുന്ന പശ്ചിമബംഗാൾ സോനാപൂർ മാർസ സ്വദേശി അജ്‌മൽ ഹുസൈനെയാണ് (22) ‌പൊലീസ് അറസ്റ്റ് ചെയ്തത്.

Read Also : യുവാവിനെ ജീപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമം; ക്വട്ടേഷൻ സംഘത്തിലെ ര​ണ്ട് ​പേർകൂടി പിടിയിൽ

വൈദ്യപരിശോധനയ്ക്കായി താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ച അജ്‌മൽ പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കൂടെയെത്തിയ പൊലീസുകാർ പിടികൂടി. വീട്ടിൽ കുടിവെള്ളം ചോദിച്ചെത്തിയ പ്രതി യുവതിയുടെ ദേഹത്ത് കയറിപ്പിടിക്കാൻ ശ്രമിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

യുവതി ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടുകയും പ്രതിയെ തടഞ്ഞുവെയ്ക്കുകയും ചെയ്തു. തുടർന്ന് താമരശ്ശേരി എസ്.ഐ വി.എസ്. സനൂജിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. താമരശേരി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Story Highlights: Migrant worker arrested for trying to molest woman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top