Advertisement

അങ്കണവാടിയിൽ ആഴ്ചയിൽ രണ്ട് ദിവസം പാലും മുട്ടയും

March 11, 2022
2 minutes Read
milk and egg included in anganwadi menu

അങ്കണവാടിയിലെ കുഞ്ഞുങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നത് ലക്ഷ്യം വച്ചുകൊണ്ട് ഭക്ഷണമെനുവിൽ മാറ്റം വരുത്തിയതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. അങ്കണവാടിയിൽ ആഴ്ചയിൽ രണ്ട് ദിവസം പാലും മുട്ടയും ഉൾപ്പെടുത്തും. ( milk and egg included in anganwadi menu )

കേരളത്തിലെ കുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനും വിശപ്പുരഹിത ബാല്യം എന്ന സുസ്ഥിര വികസനമെന്ന ലക്ഷ്യം കൈവരിക്കുന്നതിനുമാണ് പുതിയ നീക്കം. പദ്ധതിക്ക് 61.5 കോടി രൂപയും വകയിരുത്തി.

കൊവിഡ് മൂലം മാതാപിതാക്കളിൽ ഒരാളെയോ ഇരുവരേയോ നഷ്ടപ്പെടുന്ന കുട്ടിക്ക് സമഗ്രമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു.

Read Also : ബജറ്റ് 2022; വന്യജീവി ആക്രമണങ്ങള്‍ക്ക് 25 കോടി രൂപ

കുട്ടിയുടെ പേരിൽ മൂന്ന് ലക്ഷം രൂപ നിക്ഷേപിക്കും. ഓരോ കുട്ടിക്കും 18 വയസ് തികയും വരെ പ്രതിമാസം 2000 രൂപ അനുവദിക്കും. പദ്ധതിക്കായി ഈ വർഷം രണ്ട് കോടി രൂപ നീക്കി വച്ചു.

ഇടുക്കി ജില്ലയിൽ ചിൽഡ്രൻസ് ഹോമും ആരംഭിക്കും. ഇതിനായി 1.3 കോടി രൂപ വകയിരുത്തി.

Story Highlights: milk and egg included in anganwadi menu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top