സര്‍വതല സ്പര്‍ശിയായ ബജറ്റ്; വ്യവസായ മേഖലയുടെ പ്രതീക്ഷ കൈവിട്ടില്ല; മന്ത്രി പി രാജീവ്

നവകേരളത്തിന് ദിശാബോധം പകരുന്ന, അടുത്ത 25 വര്‍ഷത്തെ കാഴ്ചപ്പാട് വിശദീകരിക്കുന്ന ബജറ്റാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചതെന്ന് വ്യവസായ മന്ത്രി പി രാജീവ്. കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലാണ് സര്‍വ്വതല സ്പര്‍ശിയായ ബജറ്റ് അവതരിപ്പിച്ചത്.വ്യവസായ വകുപ്പിനെ സംബന്ധിച്ച് പ്രതീക്ഷക്കൊത്തുയര്‍ന്ന ബജറ്റ് കൂടിയാണ് ഇത്തവണത്തേത് എന്ന് വ്യവസായ മന്ത്രി പ്രതികരിച്ചു.(P rajeev minister)
കെ എസ് ഐ ഡി സി, കിന്‍ഫ്ര, പരമ്പരാഗത വ്യവസായങ്ങള്‍, കശുവണ്ടിമേഖല, കയര്‍ മേഖല, ഖാദി, കൈത്തറി തുടങ്ങി എല്ലാ മേഖലകളും പരിഗണിക്കപ്പെട്ടു. വകുപ്പിന്റെ അഭിമാന പദ്ധതികളിലൊന്നായ സംരംഭക വര്‍ഷം നടപ്പിലാക്കാന്‍ 120 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങളും 5 ലക്ഷത്തോളം തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതാണീ പദ്ധതി. ഇതിന് പുറമെ ഫുഡ് പ്രൊസസ്സിങ്ങ് പാര്‍ക്കുകള്‍, സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്കും തുക വകയിരുത്തിയിട്ടുണ്ട്.
വ്യവസായ മേഖലയുടെ ആകെ ബജറ്റ് വിഹിതം കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് വര്‍ധിപ്പിച്ച് 1266.66 കോടി രൂപ ആക്കി, മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍, മൂല്യമേറിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍, കൃഷി മൂല്യവര്‍ധിത ഉല്‍പാദനം, പരിസ്ഥിതി സൗഹൃദ ഗ്രീന്‍ മൊബിലിറ്റി ടെക് എന്നിവയ്ക്ക് ഊന്നല്‍ നല്‍കി, സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി ഇലക്ട്രോണിക്‌സ് ഹാര്‍ഡ്വെയര്‍ ടെക്‌നോളജീസ് ഹബ്ബും ഇലക്ട്രിക് വാഹനഭാഗങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ഗ്രീന്‍ മൊബിലിറ്റി ഹബ്ബും സ്ഥാപിക്കുമെന്ന പ്രഖ്യാപനം ഉള്‍ക്കൊള്ളിച്ചു, ഒരു കുടുംബം ഒരു സംരംഭം പദ്ധതിക്കും ഇന്നവേഷന്‍ ആക്‌സിലറേഷന്‍ പദ്ധതിക്കും 7 കോടി രൂപ വീതവും സ്ടാര്‍ട്ടപ്പുകളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി 6.5 കോടി രൂപയും ബജറ്റില്‍ വകയിരുത്തി.
Read Also : ഗതാഗത മേഖലയ്ക്കായി 1788.67 കോടി രൂപ
വ്യാവസായിക വളര്‍ച്ച ഗണ്യമായി വര്‍ധിപ്പിക്കുന്നതിന് ഇന്റസ്ട്രിയല്‍ ഫെസിലിറ്റേഷന്‍ പാര്‍ക്കുകളും സ്വകാര്യ വ്യവസായ പാര്‍ക്കുകളും സ്ഥാപിക്കാനുള്ള തീരുമാനവും കേരളത്തിന് മുതല്‍ക്കൂട്ടാകും. പരമ്പരാഗത വ്യവസായ മേഖലയ്ക്കും പ്ലാന്റേഷന്‍ മേഖലയ്ക്കുമുള്‍പ്പെടെ എല്ലാ മേഖലയിലും സര്‍ക്കാരിന്റെ കരുതല്‍ തെളിയിക്കുന്നതാണ് ബജറ്റ്.
പാര്‍പ്പിടം, കാര്‍ഷിക മേഖല, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങി എല്ലാ കുടുംബങ്ങളിലെയും ഏതെങ്കിലുമൊരാള്‍ക്ക് സന്തോഷം നല്‍കാന്‍ ബജറ്റിന് കഴിയുന്നുണ്ട്. ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടര്‍ച്ചയായി വരുന്ന ഈ സര്‍ക്കാരിനും അതേ പാത പിന്തുടര്‍ന്ന് ജനകീയ ബജറ്റ് അവതരിപ്പിക്കാന്‍ സാധിച്ചു’, പി രാജീവ് പ്രതികരിച്ചു.
Story Highlights: P rajeev minister, kn balagopal, kerala budget 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here