റഷ്യ-യുക്രൈൻ യുദ്ധം; ഇന്ത്യയുടെ നിഷ്പക്ഷ നിലപാടിന്റെ കാരണം വ്യക്തമാക്കി പ്രധാനമന്ത്രി

റഷ്യ -യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിച്ച നിഷ്പക്ഷ നിലപാടിന്റെ കാരണം വിശദമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ട് രാജ്യങ്ങളുമായും ഇന്ത്യ സാമ്പത്തികവും രാഷ്‌ട്രീയവും സുരക്ഷയുമായും വിദ്യാഭ്യാസപരമായും ബന്ധം പുലർത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെയാണ് പ്രധാനമന്ത്രി സർക്കാർ നിലപാടിനെക്കുറിച്ച് വിശദീകരിച്ചത്.
നിലവിലെ യുദ്ധം ലോകത്തിലെ എല്ലാ രാജ്യങ്ങളെയും ബാധിച്ചിട്ടുണ്ട്. ഇന്ത്യ സമാധാനത്തിന്റെ വശത്താണ്. ചർച്ചകളിലൂടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ നിരവധി ആവശ്യങ്ങൾ ഈ രണ്ട് രാജ്യങ്ങളുമായും ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. അതുകൊണ്ടാണ് സമാധാനം പാലിക്കാനും തുടർച്ചയായ ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാനും ഇന്ത്യ ആവശ്യപ്പെട്ടതെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.
യുക്രൈനിൽ കുടുങ്ങിയവരെ തിരികെയെത്തിക്കാൻ ആരംഭിച്ച ഓപ്പറേഷൻ ഗംഗ ദൗത്യത്തിനെ പ്രാദേശികവൽക്കരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഓരോ പദ്ധതിയിലും ഇക്കൂട്ടർ പല നിറങ്ങളും വർഗീയതയും കലർത്തുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
Story Highlights: pm-modi-explains-reason-for-indias-neutrality-in-russia-ukraine-wa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here