പാതിരാത്രി മൃഗശാലയിൽ നിന്ന് ‘മുങ്ങി’ പെൻഗ്വിൻ; കയ്യോടെ പിടിച്ച് പൊലീസ്

പാതിരാത്രി മൃഗശാലയിൽ നിന്ന് മുങ്ങിയ പെൻഗ്വിനെ കയ്യോടെ പിടിച്ച് പൊലീസ്. ഹങ്കറിയിലെ ബുഡാപെസ്റ്റിലാണ് സംഭവം. ബുഡാപെസ്റ്റ് മെട്രോപൊളിറ്റൻ സൂ ആൻഡ് ബൊട്ടാണിക്കൽ ഗാർഡനിൽ നിന്ന് രാത്രി രക്ഷപ്പെട്ട പെൻഗ്വിനെയാണ് പിടികൂടിയത്. ബുഡാപെസ്റ്റ് പൊലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്. പെൻഗ്വിനെ പിടികൂടുന്നതിൻ്റെയും തിരികെ ഏല്പിക്കുന്നതിൻ്റെയും ചിത്രങ്ങൾ പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്.
സെൻട്രൽ ബുഡാപെസ്റ്റിൽ ജോലിയിലുണ്ടായിരുന്ന പൊലീസ് ഓഫീസർമാരാണ് പുലർച്ചെ 2.30 ഓടെ തെരുവിലൂടെ അലക്ഷ്യമായി നടക്കുന്ന പെൻഗ്വിനെ കണ്ടെത്തിയത്. പൊലീസുകാർ ചേർന്ന് പെൻഗ്വിനെ പിടികൂടി പുതപ്പിൽ പൊതിഞ്ഞ് തിരികെ മൃഗശാലയിൽ ഏല്പിച്ചു. 6 മാസം പ്രായമായ സന്യിക എന്ന പെൻഗ്വിനാണ് നാട് കാണാനിറങ്ങിയത്.
Story Highlights: Police catch penguin escaped zoo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here