Advertisement

സിന്ധുവിന് പിന്നാലെ സൈനയും; ജര്‍മന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്ത്

March 11, 2022
1 minute Read

ജര്‍മന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്ന് ഇന്ത്യയുടെ സൈന നേവാള്‍ പുറത്ത്. വനിതാ സിംഗിള്‍സ് രണ്ടാം റൗണ്ടില്‍ മുന്‍ലോക ചാമ്പ്യന്‍ തായ്‌ലന്‍ഡിന്റെ രത്ചനോക്ക് ഇന്റനോണാണ് സൈനയെ കീഴടക്കിയത്. ഒന്നു പൊരുതുക പോലും ചെയ്യാതെയാണ് സൈന കീഴടങ്ങിയത്. മത്സരം വെറും 31 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്.

നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സൈനയുടെ തോല്‍വി. സ്‌കോര്‍: 21-10, 21-15. 2013-ല്‍ ലോക ചാമ്പ്യന്‍ഷിപ്പ്‌ കിരീടം നേടിയ രത്ചനോക്ക് മികച്ച പ്രകടനമാണ് സൈനയ്‌ക്കെതിരേ കാഴ്ചവെച്ചത്. ഈ വിജയത്തോടെ രത്ചനോക്ക് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.നേരത്തേ രണ്ട് തവണ ഒളിമ്പിക് മെഡല്‍ നേടിയ ഇന്ത്യയുടെ കിരീടപ്രതീക്ഷയായിരുന്ന പി.വി.സിന്ധുവും ജര്‍മന്‍ ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ പുറത്തായി.

Read Also : യുദ്ധം തമാശയല്ല, ഇത് വേർപിരിയലിന്റെയും കണ്ണീരിന്റെയും നിമിഷങ്ങൾ; യുദ്ധത്തിൽ തകർന്ന യുക്രൈനിൽ നിന്നുള്ള ദൃശ്യങ്ങൾ…

അതേസമയം, ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്ത് ജര്‍മന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. പുരുഷവിഭാഗം സിംഗിള്‍സില്‍ ചൈനയുടെ ലു ഗുവാങ് സുവിനെ കീഴടക്കിയാണ് ശ്രീകാന്ത് അവസാന എട്ടിലെത്തിയത്.

Story Highlights: saina-nehwal-loses-to-ratchanok-german-open

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top