Advertisement

യോഗി സര്‍ക്കാര്‍ യുപിയില്‍ നടപ്പിലാക്കിയ പദ്ധതികളാണ് വിജയത്തിലേക്ക് നയച്ചത്; കേന്ദ്രമന്ത്രി സ്മൃതി ഇറാനി

March 11, 2022
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യോഗി സര്‍ക്കാര്‍ യുപിയില്‍ നടപ്പിലാക്കിയ പദ്ധതികളാണ് വിജയത്തിലേക്ക് നയച്ചത്, പ്രിയങ്കാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. 5 സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് പരിഹസവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്തെത്തിയത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പ്രതികരണം.

Read Also : യുദ്ധം തമാശയല്ല, ഇത് വേർപിരിയലിന്റെയും കണ്ണീരിന്റെയും നിമിഷങ്ങൾ; യുദ്ധത്തിൽ തകർന്ന യുക്രൈനിൽ നിന്നുള്ള ദൃശ്യങ്ങൾ…

യുപിയില്‍ പാര്‍ട്ടിക്ക് പുതുജീവന്‍ പകരുമെന്നാണ് പ്രിയങ്ക പറഞ്ഞിരുന്നു എന്നാല്‍ പ്രിയങ്ക ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ ഉള്ള ജീവന്‍ ഊതിക്കെടുത്തുകയാണ് ചെയ്തത്. തെറ്റുകളില്‍ നിന്ന് പാഠം പഠിക്കാനുള്ള കഴിവ് രാഹുലിനുണ്ടെന്ന് ഞാന്‍ കരുതുന്നില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു. യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ യുപിയില്‍ നടപ്പിലാക്കിയ പദ്ധതികളാണ് വിജയത്തിലേക്ക് നയച്ചത്. സ്ത്രീ സുരക്ഷയ്ക്കും ക്രമസമാധാനത്തിനും ആദിത്യനാഥ് പ്രാധാന്യം നല്‍കിയതായി അവര്‍ പറഞ്ഞു.

Story Highlights: smriti-irani-says-rahul-gandhi-doesnt-have-strength

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement