Advertisement

‘അധികാരത്തിന് വേണ്ടി ആർത്തി കാണിക്കരുത്’; അവസരം കിട്ടിയവർ മാറിനിൽക്കണം; കെ വി തോമസിനോട് യൂത്ത് കോൺഗ്രസ്

March 11, 2022
Google News 1 minute Read

അധികാരത്തിന് വേണ്ടി ആർത്തി കാണിക്കരുത്, അവസരങ്ങൾ കിട്ടാതവർക്ക് വേണ്ടി അവസരങ്ങൾ ലഭിച്ചവർ മാറിനിൽക്കണമെന്ന് കെവി തോമസിനോട് യൂത്ത് കോൺഗ്രസ് നേതാവ്. രാജ്യസഭാ സീറ്റിനായി സമ്മർദം ശക്തമാക്കിയ കോൺഗ്രസ് നേതാവ് കെവി തോമസിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ ചന്ദ്രനാണ് രംഗത്തെത്തിയത്. അധികാരത്തിന് വേണ്ടി ഇത്ര ആർത്തി കാണിക്കരുതെന്നാണ് റിജിൽ തന്റെ ഫേസ്ബുക്കിലൂടെ കെവി തോമസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

”കെ വി തോമസ്, വി എം സുധീരൻ എടുത്ത നിലപാട് സ്വീകരിക്കണം. അവസരങ്ങൾ കിട്ടാതവർക്ക് വേണ്ടി അവസരങ്ങൾ ലഭിച്ചവർ മാറിനിൽക്കണം. അധികാരത്തിന് വേണ്ടി ഇത്ര ആർത്തി കാണിക്കരുത്.”-റിജിൽ പറഞ്ഞു.

രാജ്യസഭാ സീറ്റിനായി സമ്മർദം ശക്തമാക്കിയ കെവി തോമസ് ഇന്ന് എഐസിസി ആസ്ഥാനത്തെത്തി താരീഖ് അൻവറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു പദവിക്കും ആരും അയോഗ്യരല്ല. താരീഖ് അൻവറുമായി സൗഹാർദപരമായ കൂടിക്കാഴ്ചയാണ് നടന്നത്. രാജ്യസഭാ സീറ്റ് സംബന്ധിച്ച് കെപിസിസി നേതൃത്വത്തോട് ചോദിക്കണമെന്നും കെവി തോമസ് പറഞ്ഞിരുന്നു.

Read Also : ഗതാഗത മേഖലയ്ക്കായി 1788.67 കോടി രൂപ

വരും ദിവസങ്ങളിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും ഇതു സംബന്ധിച്ച് കെവി തോമസ് കൂടിക്കാഴ്ച്ച നടത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. എകെ ആന്റണി രാജ്യസഭയിലേക്കില്ലെന്ന് പ്രഖ്യാപിച്ചതോടെ നേരത്തെ തന്നെ കെവി തോമസ് തന്റെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ രാജ്യസഭാ സീറ്റ് ആർക്ക് നൽകണമെന്ന കാര്യത്തിൽ കോൺഗ്രസിനകത്ത് ഇതുവരെ ധാരണയായിട്ടില്ല. മുതിർന്ന നേതാക്കളായ മുല്ലപ്പളളി രാമചന്ദ്രനും ചെറിയാൻ ഫിലിപ്പും രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കപ്പെട്ടേക്കാം എന്ന അഭ്യൂഹങ്ങളുമുണ്ട്.

Story Highlights: youth-congress-leader-against-kv-thomas-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here