‘സാറേ എന്ന് വിളിക്കണമെന്ന് ആരോടും പറയാറില്ല, കുര്യന്‍ എന്ന് വിളിച്ചാല്‍ ഒരു പരാതിയുമില്ല’; യൂത്ത് കോണ്‍ഗ്രസിന്റെ വിമര്‍ശനങ്ങള്‍ക്ക് പി ജെ കുര്യന്റെ മറുപടി

യൂത്ത് കോണ്‍ഗ്രസ് വിമര്‍ശനത്തില്‍ ഉറച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. സദുദ്ദേശ്യത്തോടെ പറഞ്ഞതാണെന്നും ഉത്തമബോധ്യമുള്ള കാര്യങ്ങളാണ് പറഞ്ഞതെന്നുമാണ് പി ജെ കുര്യന്‍ വ്യക്തമാക്കി. ആരെയും വിമര്‍ശിച്ചിട്ടില്ലെന്നും മണ്ഡലം കമ്മിറ്റികള്‍ ഉണ്ടാക്കണമെന്നും പി ജെ കുര്യന്‍ പറഞ്ഞു. (pj kurien on youth congress criticism)
പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ വിമര്‍ശനങ്ങള്‍ ശക്തമാക്കുമ്പോഴും നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പി ജെ കുര്യന്‍. ആരെയും വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ലെന്നും സംസ്ഥാന വ്യാപകമായാണ് വിമര്‍ശനം ഉന്നയിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. സമരം കണ്ടല്ല തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് കാര്യങ്ങള്‍ കാര്യങ്ങള്‍ പറഞ്ഞുതന്നും പി ജെ കുര്യന്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളിലെ വിമര്‍ശനങ്ങള്‍ താന്‍ ശ്രദ്ധിക്കാറില്ലെന്നും തന്നെ സാര്‍ എന്ന് വിളിക്കണം എന്ന് നിര്‍ബന്ധമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പി ജെ കുര്യനെ സാര്‍ എന്ന് വിളിക്കില്ലെന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Read Also: ‘കുര്യന്‍ സര്‍ സദുദ്ദേശ്യത്തോടെ ഉപദേശരൂപേണ പറഞ്ഞതാണ്’; പിജെ കുര്യനെ പിന്തുണച്ച് രമേശ് ചെന്നിത്തല
എല്ലാ പഞ്ചായത്തിലും യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികള്‍ ഉണ്ടാകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പി ജെ കുര്യന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിനെക്കുറിച്ചുള്ള ഇതേ അഭിപ്രായം താന്‍ ഡിസിസികളിലും പറഞ്ഞിട്ടുണ്ട്. ടിവിയ്ക്കും സോഷ്യല്‍ മീഡിയയ്ക്കും പുറത്തുള്ള നാല്‍പത് ശതമാനം വരുന്ന ജനങ്ങളെ ആര് അഡ്രസ് ചെയ്യുമെന്നാണ് യൂത്ത് കോണ്‍ഗ്രസിനോട് ചോദിച്ചത്. അതില്‍ ഉറച്ചുനില്‍ക്കുന്നു. യൂത്ത് കോണ്‍ഗ്രസ് സമരം ചെയ്യുന്നില്ലെന്ന് പറഞ്ഞിട്ടില്ല. ഒരു പഞ്ചായത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ 25 ചെറുപ്പക്കാരെങ്കിലും വേണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ സി ജോസഫിന്റെ വിമര്‍ശനങ്ങള്‍ക്കും അദ്ദേഹം മറുപടി പറഞ്ഞു. കെ സി ജോസഫിന്റെ വീട്ടില്‍ പട്ടിയും ഗേറ്റുമുണ്ട്. തനിക്ക് രണ്ടുമില്ലെന്ന് പി ജെ കുര്യന്‍ തിരിച്ചടിച്ചു. ഏതൊരാള്‍ക്കും എപ്പോഴും വരാനാകുന്ന വീടാണ് തന്റേത്. സാറേ എന്ന് വിളിക്കണമെന്ന് ആരോടും പറയാറില്ല. കുര്യാ എന്ന് വിളിച്ചാല്‍ പരാതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിലര്‍ സാറേ എന്ന് വിളിക്കുന്നത് അവരുടെ സംസ്‌കാരം എന്ന് മാത്രമേ പറയാനുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights : pj kurien on youth congress criticism
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here