ദക്ഷിണ നൈജീരിയയിൽ ബസും ലോറിയും കൂട്ടിയിടിച്ച് 12 മരണം

നൈജീരിയയുടെ തെക്കുപടിഞ്ഞാറൻ മേഖലയിൽ വാഹനാപകടം. ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 പേർ മരിച്ചു. ആറ് പേർക്ക് പരുക്ക്. ശനിയാഴ്ച പുലർച്ചെ ഒട്ടെ ടൗണിന് സമീപ,മാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങളും കത്തി നശിച്ചു.
“ജീവൻ നഷ്ടപ്പെട്ട 12 പേരെ തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞു” ക്വാറയിലെ എഫ്ആർഎസ്സി കമാൻഡറായ ജോനാഥൻ ഒവോഡ് സംസ്ഥാന തലസ്ഥാനമായ ഇലോറിനിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വാഹനത്തിൽ ആകെ 18 പേർ ഉണ്ടായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ടതാണ് സംഭവത്തിന് കാരണമെന്ന് ഒവോഡ് കൂട്ടിച്ചേർത്തു.
പരുക്കേറ്റവരെയും മൃതദേഹങ്ങളെയും ഐലോറിനിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. വാഹനമോടിക്കുന്നവർ റോഡ് സുരക്ഷാ നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. അമിതഭാരം, റോഡിന്റെ മോശം അവസ്ഥ, അശ്രദ്ധമായ ഡ്രൈവിംഗ് എന്നിവയാണ് നൈജീരിയയിൽ റോഡപകടങ്ങൾ പതിവായി റിപ്പോർട്ട് ചെയ്യൻ കാരണമെന്നും അധികൃതർ വ്യക്തമാക്കി.
Story Highlights: 12-passengers-killed-in-south-nigeria-bus-truck-collision
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here