Advertisement

നാറ്റോ-റഷ്യ പോരാട്ടം മൂന്നാം ലോകമഹായുദ്ധം: ബൈഡൻ

March 12, 2022
1 minute Read

അമേരിക്കയും നാറ്റോ സഖ്യകക്ഷികളും യുക്രൈനിൽ റഷ്യയുമായി യുദ്ധം ചെയ്യില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. അത്തരമൊരു സാഹചര്യത്തെ മൂന്നാം ലോകമഹായുദ്ധമായി വിശേഷിപ്പിക്കേണ്ടി വരും. യൂറോപ്പിലെ സഖ്യകക്ഷികളുമായി ഒരുമിച്ച് നിൽക്കുന്നത് തുടരും. എന്നാൽ നാറ്റോ പ്രദേശത്തിന്റെ ഓരോ ഇഞ്ചും സംരക്ഷിക്കുമെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

“യുക്രൈനിൽ റഷ്യക്കെതിരെ യുദ്ധം ചെയ്യില്ല. നാറ്റോയും റഷ്യയും തമ്മിലുള്ള സംഘർഷം മൂന്നാം ലോകമഹായുദ്ധമാണ്. അത് തടയാൻ നമ്മൾ ശ്രമിക്കണം,” ബൈഡൻ പറഞ്ഞു. രാസായുധ പ്രയോഗത്തിന് മോസ്കോ കനത്ത വില നൽകേണ്ടിവരുമെന്ന് ബൈഡൻ മുന്നറിയിപ്പ് നൽകി. റഷ്യയ്‌ക്കെതിരായ അധിക ഉപരോധം പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

പാരമ്പര്യേതര ആയുധങ്ങൾ ഉപയോഗിച്ചാലും യുക്രൈനിലേക്ക് സൈന്യത്തെ അയക്കാൻ അമേരിക്കയ്ക്ക് ഉദ്ദേശ്യമില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് ജെൻ സാക്കി പറഞ്ഞിരുന്നു. അതിനിടെ, ബൈഡൻ യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി ടെലിഫോണിൽ സംഭാഷണം നടത്തുകയും യുഎസിന്റെ മാനുഷിക, സാമ്പത്തിക സഹായം എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.

Story Highlights: conflict-between-nato-and-russia-would-be-world-war-iii-biden

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top