എച്ച്എൽഎൽ ലേല നടപടിയിൽ പങ്കെടുക്കാൻ അനുവദിക്കണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

എച്ച്എൽ എൽ സ്വകാര്യ മേഖലയ്ക്ക് മാത്രമേ കൈമാറുവെന്ന തീരുമാനത്തിൽ നിന്ന് കേന്ദ്രം പിന്മാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ടെൻഡറിൽ പങ്കെടുക്കാൻ സംസ്ഥാന സർക്കാരിനെയും അനുവദിക്കണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെടുന്നു.
പൊതുമേഖലയുടെ വികസനം മുന്നിൽക്കണ്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനു കൈമാറിയ ഭൂമിയിലാണ് എച്ച് എൽ എൽ പ്രവർത്തനം ആരംഭിക്കുന്നത്. അതുകൊണ്ടു തന്നെ എച്ച് എൽ എൽ കേന്ദ്ര സർക്കാറിൻ്റെ ഉടമസ്ഥതയിൽ നിന്നൊഴിവാക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ അതിനെ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായി നിലനിർത്താനുള്ള അവകാശം കേരളത്തിനുണ്ട്. അതിനാൽ എച്ച് എൽ എല്ലിന്റെ അധീനതയിലുള്ള ഭൂമിയും വസ്തുവകകളും കേരളത്തിനു വിട്ടു നൽകുകയോ അല്ലെങ്കിൽ അതിൻ്റെ ലേല നടപടികളിൽ പങ്കെടുക്കാൻ അനുവദിക്കുകയോ വേണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാരിന്റെ സ്വകാര്യവത്കരണ നയത്തിന്റെ ഭാഗമായുള്ള ഓഹരി വിറ്റഴിക്കൽ നടപടിയിൽ എച്ച് എൽ എല്ലിനേയും ഉൽപ്പെടുത്തിയത്. തുടർന്നാണ് സംസ്ഥാന സർക്കാർ എച്ച് എൽ എൽ ഏറ്റെടുക്കാൻ സന്നദ്ധ പ്രകടിപ്പിച്ചത്. അതിനായി കെ എസ് ഐ ഡി സിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
Read Also :എച്ച്.എല്‍.എല്‍; കേന്ദ്രനിലപാടിനെതിരെ കേരളം അഭിപ്രായം അറിയിക്കും
ലാഭത്തിൽ പ്രവർത്തിക്കുന്ന എച്ച് എൽ എൽ ഏറ്റെടുക്കുന്നതിന് ലേലത്തിൽ പങ്കെടുക്കാൻ സംസ്ഥാന സർക്കാർ തയാറെടുക്കുന്ന ഘട്ടത്തിലാണ് വിലക്കിക്കൊണ്ട് കേന്ദ്ര സർക്കാർ കത്തയച്ചിരിക്കുന്നത്. വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ അതൃപ്തി കേന്ദ്ര സർക്കാരിനെ അറിയിക്കാൻ മന്ത്രിസഭാ യോഗത്തിൽ തിരുമാനമായിരുന്നു.
Story Highlights: HLL Auction- Pinarayi vijayan letter to the PM Modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here