Advertisement

രാജ്യത്ത് മൂവായിരത്തിലധികം പുതിയ കൊവിഡ് കേസുകള്‍; 89 മരണം

March 12, 2022
Google News 1 minute Read
india covid cases

രാജ്യത്ത് 3614 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 24 മണിക്കൂറിനിടെ 89 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു, ആകെ മരണനിരക്ക് 5,15,803 ആയി. 40,559 പേരാണ് നിലവില്‍ വിവിധ സംസ്ഥാനങ്ങൡലായി ചികിത്സയില്‍ കഴിയുന്നത്.

ഇന്ത്യയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4,29,87,875 ആയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 98.71 ശതമാനമാണ് രോഗമുക്തി നിരക്ക്. ആകെ നിരക്ക് 4,24,31,513 പേരാണ്.

അതിനിടെ ഇന്ത്യയില്‍ വിതരണം ചെയ്ത് കൊവിഡ് ഡോസ് വാക്‌സിനുകളുടെ എണ്ണം 179.91 കോടി പിന്നിട്ടു.

Read Also : സംസ്ഥാനത്ത് ഇന്ന് 1175 പേര്‍ക്ക് കൊവിഡ്; 2 മരണം

കേരളത്തില്‍ ഇന്നലെ 1175 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 181, തിരുവനന്തപുരം 166, കോട്ടയം 128, തൃശൂര്‍ 117, കൊല്ലം 84, ഇടുക്കി 82, പത്തനംതിട്ട 82, കോഴിക്കോട് 81, ആലപ്പുഴ 57, കണ്ണൂര്‍ 46, പാലക്കാട് 46, വയനാട് 42, മലപ്പുറം 35, കാസര്‍ഗോഡ് 28 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗ ബാധ.
24 മണിക്കൂറിനിടെ 27,093 സാമ്പിളുകളാണ് പരിശോധിച്ചത്.

Story Highlights: india covid cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here