മി ടു ആരോപണം; മേക്കപ് ആർട്ടിസ്റ്റ് അനീസ് അൻസാരി രാജ്യം വിട്ടിട്ടില്ലെന്ന് ഡിസിപി
മി ടു ആരോപണം നേരിടുന്ന മേക്കപ് ആർട്ടിസ്റ്റ് അനീസ് അൻസാരി രാജ്യം വിട്ടിട്ടില്ലെന്ന് ഡിസി പി വി.യു കുര്യാക്കോസ് . അനീസ് അൻസാരിയെ പിടികൂടാൻ പ്രത്യേക സംഘത്തിന് രൂപം നൽകിയതായി ഡിസിപി അറിയിച്ചു. യുവതികൾ സാമൂഹിക മാധ്യമങ്ങളിൽ വിവരം പങ്കുവെച്ചത് പ്രതിക്ക് തുണയായെന്ന് ആദിമ പറഞ്ഞു. പീഡനശ്രമത്തിന് മൂന്ന് കേസുകളാണ് അനസ് അനസാരിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാൾ വിദേശത്തേക്ക് കടന്നതായി പൊലീസ് സംശയിച്ചിരുന്നു
വിവാഹാവശ്യത്തിന് മേക്കപ്പ് ചെയ്യുന്നതിനിടെ മേക്കപ്പ് ആർട്ടിസ്റ്റിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്നാണ് യുവതികളുടെ പരാതി. അന്വേഷണത്തിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാൽ പരാതിയിൽ കേസെടുക്കുമെന്നും ഡി.സി.പി നേരത്തെ അറിയിച്ചിരുന്നു. കൂടുതല്‍ സ്ത്രീകള്‍ സമൂഹമാധ്യമങ്ങളിലൂടെയും ഇയാൾക്കെതിരെ പരാതി ഉന്നയിച്ചിട്ടുണ്ട്.
Read Also : മീ ടു ആരോപണം; മേക്കപ് ആർട്ടിസ്റ്റ് ഒളിവിൽ
കൊച്ചിയിലെ ടാറ്റൂ ആര്‍ട്ടിസ്റ്റിന്‍റെ ലൈംഗികാതിക്രമത്തില്‍ കേസ് അന്വേഷണം പുരോഗമിക്കെയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെയും ആരോപണം ഉയർന്ന് വരുന്നത്. 2014 മുതല്‍ ഈ മേക്കപ്പ് സ്റ്റുഡിയോയില്‍ പോയി ദുരനുഭവമുണ്ടായ സ്ത്രീകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ തുറന്ന് പറച്ചില്‍ നടത്തിയിരിക്കുന്നത്.
Story Highlights: Kochi me too- DCP on makeup artist Anees Ansari
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here