Advertisement

‘വിചിത്രമായ നുണകൾ’; റഷ്യൻ അവകാശവാദം തള്ളി യുകെ

March 12, 2022
Google News 1 minute Read

യുക്രൈനിൽ ജൈവായുധങ്ങൾ ഉണ്ടെന്ന റഷ്യൻ അവകാശവാദം തള്ളി യുകെ. തെളിവ് കണ്ടെത്തിയെന്ന വാദം വിചിത്രമായ നുണയാണ്. റഷ്യ അടിസ്ഥാനരഹിതവും നിരുത്തരവാദപരവുമായ സിദ്ധാന്തങ്ങൾ കൊണ്ടുവരുന്നതായും ഐക്യരാഷ്ട്രസഭയിലെ യുകെയുടെ സ്ഥിരം പ്രതിനിധി ആരോപിച്ചു.

യുക്രൈനിലെ ബയോ പ്രവർത്തനങ്ങളെക്കുറിച്ച് മോസ്കോ ഉന്നയിച്ച അവകാശവാദങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യുഎൻ സുരക്ഷാ കൗൺസിൽ യോഗത്തിലാണ് വിമർശനം. തെറ്റായ വിവരങ്ങളും, നുണകളും പ്രചരിപ്പിക്കുന്നതിനായി കൗൺസിലിലെ സീറ്റ് ദുരുപയോഗം ചെയ്യാൻ റഷ്യയെ അനുവദിക്കരുതെന്ന് ഡാം ബാർബറ വുഡ്‌വാർഡ് പറഞ്ഞു. സുരക്ഷാ കൗൺസിലിൽ റഷ്യ അടിസ്ഥാനരഹിതവും നിരുത്തരവാദപരവുമായ സിദ്ധാന്തങ്ങളുടെയും പരമ്പര അവതരിപ്പിക്കുന്നു എന്നും അവർ കൂട്ടിച്ചേർത്തു.

“ഞാൻ നയതന്ത്രപരമായി പറയട്ടെ, തീർത്തും അസംബന്ധമാണ്. റഷ്യയുടെ ആഭ്യന്തര പ്രചാരണത്തിന് പ്രേക്ഷകരായിരിക്കാൻ ഞങ്ങൾ ഈ ചേമ്പറിൽ ഇരിക്കുന്നില്ല.” ഡാം ബാർബറ വുഡ്‌വാർഡ് പറഞ്ഞു. നേരത്തെ സമാന ആരോപണവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രംഗത്തു വന്നിരുന്നു. യുക്രൈനിൽ രാസായുധങ്ങൾ ഉണ്ടെന്ന വ്യാജ കഥ റഷ്യ പ്രചരിപ്പിക്കുകയാണെന്ന് ബോറിസ് ആരോപിച്ചു.

Story Highlights: russia-sinking-to-new-depths-uk

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here