നവവധു ആത്മഹത്യ ചെയ്ത നിലയില്‍; ജീവിക്കാന്‍ മനസമാധാനമില്ലെന്നും ഭര്‍ത്താവ് പാവമാണെന്നും ആത്മഹത്യാകുറിപ്പ്

നവവധുവായ പത്തൊമ്പതുകാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വര്‍ക്കല ഇടവ വെണ്‍കുളം സ്വദേശിനി ശ്രുതിയെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് എട്ട് മാസം പിന്നിടുമ്പോഴാണ് സംഭവം. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ ശ്രുതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ശ്രുതിയുടെ ഭര്‍ത്താവ് അനന്തു വിദേശത്താണ്. ശ്രുതിയെ സ്വന്തം വീട്ടില്‍ നിര്‍ത്തിയ ശേഷമാണ് ഭര്‍ത്താവ് അനന്തു വിദേശത്തേക്ക് പോയത്. ജീവിക്കാന്‍ മനസമാധാനമില്ലെന്നും ഭര്‍ത്താവ് പാവമാണെന്നും, ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കുന്നു. അയിരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Story Highlights: As the bride commits suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here