Advertisement

‘ഡാം തകരുമെന്ന ആശങ്ക സാങ്കൽപികമെന്ന് കരുതി ഒഴിഞ്ഞുമാറാൻ കഴിയില്ല’; മുല്ലപ്പെരിയാർ കേസിൽ കക്ഷിചേരാൻ ഇടുക്കി എംപി

March 13, 2022
2 minutes Read
dean kuriakose approach sc mullaperiyar

മുല്ലപ്പെരിയാർ കേസിൽ കക്ഷിചേരാൻ സുപ്രിംകോടതിയിൽ ഹർജി നൽകി ഇടുക്കി എംപി ഡിൻ കുര്യാക്കോസ്. ഡാം തകരുമെന്ന ആശങ്ക സാങ്കൽപികമാണെന്ന് കരുതി ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് അറിയിച്ചു. അണക്കെട്ടിന്റെ കാലാവധി നിശ്ചയിക്കണമെന്നും ഡീൻ കുര്യാക്കോസ് എംപി പറയുന്നു. ( dean kuriakose approach sc mullaperiyar )

മുല്ലപ്പെരിയാർ കേസിലെ വിധി പുനഃപരിശോധിക്കണമെന്നും പുതിയ ഡാം അനിവാര്യമെന്നും കേരളം സുപ്രിം കോടതിയിൽ രേഖാമൂലം സമർപ്പിച്ചിരുന്നു. ബലപ്പെടുത്തൽ നടപടികൾ കൊണ്ട് 126 വർഷം പഴക്കമുള്ള അണക്കെട്ടിന്റെ ആയുസ് നീട്ടാൻ കഴിയില്ലെന്നും പരിസ്ഥിതി മാറ്റങ്ങൾ ചൂണ്ടിക്കാട്ടിയുമാണ് കേരളത്തിന്റെ വാദം.

Read Also : മന്ത്രി നടത്തിയത് പരസ്യമായ നിയമലംഘനം; മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാർ ജനങ്ങളെ നിരന്തരം കബളിപ്പിക്കുന്നെന്ന് പ്രതിപക്ഷ നേതാവ്

ജലനിരപ്പ് 142 അടിയാക്കാൻ അനുമതി നൽകിയ 2014ലെ വിധി പുനഃപരിശോധിക്കണമെന്നും ആവശ്യമെങ്കിൽ വിശാലബെഞ്ചിന് വിടണമെന്നും കേരളം സുപ്രിം കോടതിയിൽ അറിയിച്ചിരുന്നു. കേരളത്തിന് സുരക്ഷയും, തമിഴ്‌നാടിന് വെള്ളവും ഉറപ്പാക്കുന്നതിനാണ് പരിഹാരശ്രമങ്ങൾ ഉണ്ടാകേണ്ടത്. മേൽനോട്ട സമിതിയുടെ പുനഃസംഘടിപ്പിക്കൽ അടക്കമുള്ള നിർദേശങ്ങളും കേരളം മുന്നോട്ടുവച്ചു. പൊതുതാത്പര്യഹർജികളിൽ സുപ്രിംകോടതി വാദം തുടങ്ങാനിരിക്കെയാണ് കേരളം നിലപാട് അറിയിച്ചത്.

Story Highlights: dean kuriakose approach sc mullaperiyar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top